കേരളത്തില്‍ 89 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് സര്‍വ്വെ
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് സീ വോട്ടര്‍-ഇന്ത്യാ ടിവി സംയുക്ത സര്‍വ്വെ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 72 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തിയ യുഡിഎഫിന് ഇപ്രാവശ്യം 49 സീറ്റ് നേടാനേ കഴിയൂ എന്ന് സര്‍വ്വെ ഫലം പറയുന്നു. അതേസമയം എല്‍ഡിഎഫിന് 89 സീറ്റ് വരെ ലഭിക്കുമെന്നും സര്‍വ്വെ പറയുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 66 സീറ്റാണ് എല്‍ഡ്എഫിന് ലഭിച്ചിരുന്നത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കും. എല്‍ഡിഎഫിന്റെ വോട്ട് ശതമാനം 2011 ല്‍ ലഭിച്ച 43.6 ശതമാനത്തില്‍ നിന്നും 44.6 ശതമാനത്തിലേക്ക് ഉയരും. യുഡിഎഫിന്റെ വോട്ട് ശതമാനം കഴിഞ്ഞ പ്രാവശ്യം ഉണ്ടായ 45.8 ശതമാനത്തില്‍ നിന്ന് 39.1 ശതമാനമായി കുറയുമെന്നും സര്‍വ്വെ ഫലം പറയുന്നു.
കേരളത്തിലെ 140 നിയോജക മണ്ഡലത്തില്‍ മെയ് 16നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 22ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. മെയ് 19ന് വോട്ട് എണ്ണും.












Click it and Unblock the Notifications