ഡിജിപിക്കെതിരെ വിഎസ്സിന്റെ പരിഹാസം, ഇങ്ങനെ ആഞ്ഞടിക്കാന്‍ വലിയ കാരണമുണ്ട്...
തിരുവനനന്തപുരം: ഡിജിപി സെന്‍കുമാറിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ ഡിജിപി കുട്ടികളെപോലെ ഫേസ്ബുക്കില്‍ കളിച്ചു നടക്കുകയാണെന്ന് വി എസ് ആരോപിച്ചു.
സിനിമകളില്‍ കാണുന്നതുപോലെ പട്ടാപ്പകലാണ് ഗുണ്ടകള്‍ നഗരത്തില്‍ അഴിഞ്ഞാട്ടം നടത്തുന്നത്. അടുത്തിടെ നാട്ടില്‍ നടന്ന കൊലപാതകമെല്ലാം പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇതൊന്നും അറിയാതെ ഡിജിപി പോസ്റ്റിട്ടു നടക്കുകയാണ്.

ഇങ്ങനെയാണെങ്കില്‍ ഡിജിപിയുടെ പേര് ടിവി സെന്‍കുമാര്‍ എന്നുമാറ്റി ഡിജിപി ഫേസ്ബുക്ക് പോസ്ററ് എന്നാക്കണമെന്നും വി എസ് പരിഹസിച്ചു.
എന്നാല്‍ ഇതെല്ലാം അറിഞ്ഞിട്ടും ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തില്‍ ഇരിക്കുകയാണ് ആഭ്യന്തര മന്ത്രി. പോലീസ് നിഷ്‌ക്രിയരായി തന്നെ തുടരുകയാണെന്നും വി എസ് ആരോപിച്ചു.












Click it and Unblock the Notifications