കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭാ കവാടത്തിൽ പ്രതിഷേധിക്കും

Google Oneindia Malayalam News

തിരുവനന്തപുരം; പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഗവർണർക്കെതിരെ നിയമസഭാ കവാടത്തിൽ പ്രതിഷേധിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു. ഇതിനായി പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

അതിനിടെ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്നു. സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ചത്.നിയമസഭ സമ്മേളനം തടഞ്ഞ നടപടി ഭരണഘടനവിരുദ്ധമാണെന്നും സർക്കാർ ആരെയോ ഭയപ്പെടുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

governer and chennithala

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കർഷക ബില്ലിനെതിരെ സംയുക്തപ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തത്.കൊവിഡ് പശ്ചാത്തലത്തിൽ ഒരു മണിക്കൂർ നീളുന്ന സമ്മേളനമായിരുന്നു സർക്കാർ ഉദ്ദേശിച്ചത്.എന്നാൽ എന്ത് അടിയന്തര സാഹചര്യമാണ് സമ്മേളനം ചേരാനെന്ന് ഗവർണർ സർക്കാരിനോട് വിശദീകരണം തേടുകയായിരുന്നു. സർക്കാർ വിശദീകരണം നൽകിയെങ്കിലും തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം മന്ത്രിസഭാ ശുപാർശ നിരാകരിച്ച ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ തെറ്റായ കീഴ്‌വഴക്കമാണ്‌ സൃഷ്‌ടിക്കുന്നതെന്ന് സിപിഎം പറഞ്ഞു. സർക്കാർ നിയമസഭയിൽ ചെയ്യുന്ന കാര്യങ്ങളെന്തെന്ന് മുൻകൂട്ടി ഗവർണറെ അറിയിച്ചല്ല കാര്യങ്ങൾ നടപ്പിലാക്കുന്നത്. നിയമ നിർമ്മാണവും ജനകീയ വിഷയങ്ങളും സാധാരണഗതിയിൽതന്നെ നിയമസഭ ചർച്ച ചെയ്യും. ഗവർണർ ഭരണഘടനക്ക്‌ അനുസൃതമായാണ്‌ പ്രവർത്തിക്കേണ്ടത്‌.

നിയമസഭ ചേരാൻ തീരുമാനിക്കേണ്ടത്‌ സർക്കാരാണ്‌. നിയമസഭയുടെ കാര്യപരിപാടികൾ നോക്കുന്ന സമിതിയുണ്ട്‌. അവർ അക്കാര്യങ്ങൾ നോക്കിക്കൊള്ളും. സർക്കാരിന് കർഷക സമരത്തിനോടുള്ള ഐക്യദാർഢ്യം പ്രധാനപ്പെട്ട കാര്യമാണ്. അത് നിറവേറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.

നിരാലംബർക്കും സ്ത്രീകള്‍ക്കും പ്രകൃതിയ്ക്കും വേണ്ടി എഴുതിയ കവയിത്രി; ആദരാഞ്ജലി അർപ്പിച്ച് ഇപി ജയരാജൻനിരാലംബർക്കും സ്ത്രീകള്‍ക്കും പ്രകൃതിയ്ക്കും വേണ്ടി എഴുതിയ കവയിത്രി; ആദരാഞ്ജലി അർപ്പിച്ച് ഇപി ജയരാജൻ

'മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങളും പാടില്ല'; സുഗതകുമാരി പറഞ്ഞത്'മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങളും പാടില്ല'; സുഗതകുമാരി പറഞ്ഞത്

'അമലയെ വെള്ളത്തിലേക്ക് മുക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടും,ബാധയാണെന്നും ശാപമാണെന്നും പറഞ്ഞു,ഒടുവിൽ''അമലയെ വെള്ളത്തിലേക്ക് മുക്കുമ്പോഴെല്ലാം ടാങ്ക് പൊട്ടും,ബാധയാണെന്നും ശാപമാണെന്നും പറഞ്ഞു,ഒടുവിൽ'

ഉമ്മൻചാണ്ടിയെ ഇറക്കി കളിക്കാൻ യുഡിഎഫ്;5 ഡിസിസി അധ്യക്ഷൻമാർ തെറിക്കും?..കേരളം പിടിക്കാൻ വമ്പൻ തന്ത്രംഉമ്മൻചാണ്ടിയെ ഇറക്കി കളിക്കാൻ യുഡിഎഫ്;5 ഡിസിസി അധ്യക്ഷൻമാർ തെറിക്കും?..കേരളം പിടിക്കാൻ വമ്പൻ തന്ത്രം

English summary
Opposition against governor; will Protest at the entrance of Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X