കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് തോമസിനെ മാറ്റിയത് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടോ? നിഗൂഢത!! പിണറായി മിണ്ടാത്തതിന് പിന്നില്‍!!

ജേക്കബ് തോമസിനെ നീക്കിയ നടപടി നിയമപരമായും ധാര്‍മികമായും ശരിയല്ലെന്നാണ് ചെന്നിത്തല പറയുന്നത്. അസാധാരണമായ നടിയാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം/മലപ്പുറം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയ നടപടി മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രംഗത്ത്. ഇത്രയും നാള്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടെടുത്ത പിണറായി പെട്ടെന്നൊരു സുപ്രഭാതത്തില്‍ ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്നാണ് ചെന്നിത്തലയും കുമ്മനവും പറയുന്നത്.

ജേക്കബ് തോമസിനെ നീക്കിയ നടപടി നിയമപരമായും ധാര്‍മികമായും ശരിയല്ലെന്നാണ് ചെന്നിത്തല പറയുന്നത്. അസാധാരണമായ നടിയാണിതെന്നും ചെന്നിത്തല വ്യക്തമാക്കി. ജേക്കബ് തോമസിനെ അഴിമതി വിരുദ്ധ മുഖമായിട്ടാണ് പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നതെന്നും അഴിമതിക്കെതിരായ കുരുശു യുദ്ധം അവസാനിപ്പിച്ചോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറയുന്നു. തത്തയ്ക്ക് പിണറായി സര്‍ക്കാര്‍ ചരമഗീതം എഴുതിയെന്നും ചെന്നിത്തല.

jacob thomas

ജേക്കബ് തോമസിനെ നീക്കുന്നതിന് അധികാരത്തില്‍ ചരട് വലി നടന്നിട്ടുണ്ടോയെന്ന് സംശയിക്കുനനുവെന്നാണ് കുമ്മനം പറയുന്നത്. ജേക്കബ് തോമസിനെ നീക്കുന്നതിന് അദൃശ്യ ശക്തികളുടെ കരുനീക്കം ഉണ്ടായതായി കുമ്മനം ആരോപിക്കുന്നു. പിണറായി സര്‍ക്കാരിലെ തന്നെ വെട്ടിപ്പ് പുറത്തു കൊണ്ടുവന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസെന്നും അതിനാല്‍ ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണോ നീക്കിയതെന്ന് പിണറായി വ്യക്തമാക്കണമെന്നും നീക്കുന്നതിന് എന്തെങ്കിലും സമ്മര്‍ദം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും കുമ്മനം പറയുന്നു.

വെളളിയാഴ്ചയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഒരു മാസം അവധിയില്‍ പ്രവേശിച്ചത്. വ്യക്തപരമായ കാരണത്താലാണ് അവധിയെടുത്തതെന്നാണ് ജേക്കബ് തോമസ് പറഞ്ഞിരുന്നത്. ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായ വിമര്‍ശനം നേരിടേണ്ടി വന്നതും ജയരാജനടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചതും ജേക്കബ് തോമസിനെതിരെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടാക്കിയിരുന്നു.

pinarayi vijayan

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും അതെല്ലാം സര്‍ക്കാരിന്റെ കാര്യമാണെന്നും കോടിയേരി. ഭരണകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്നും ഏതു ഉദ്യോഗസ്ഥന്‍ ഏത് സ്ഥാനത്ത് വേണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും കോടിയേരി പറയുന്നു. അതേസമയം ഇക്കാര്യത്തില്‍ പിണറായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
opposition against jacob thomas removal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X