• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രവാസികളിൽ നിന്ന് പണം പിടിച്ച് പറിയ്ക്കുന്നത് പാതകം: പെയ്ഡ് ക്വാറന്റൈനിൽ സർക്കാരിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിസന്ധി മൂലം കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ചെലവ് ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം. ചൊവ്വാഴ്ച വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ തങ്ങളുടെ ക്വാറന്റൈനുള്ള ചെലവ് വഹിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. മടങ്ങിയെത്തുന്നവർ ക്വാറന്റൈനിൽ കഴിയുന്ന ദിവസത്തെ ചെലവ് സ്വന്തം നിലയിൽ വഹിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്. അതേ സമയം തൊഴിൽ നഷ്ടമായി മടങ്ങുന്നവർ ഉൾപ്പെടെ ആർക്കും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ വിഷയത്തിൽ വിമർശനങ്ങൾ ഉയർന്നുവരുന്നത്. എന്നാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് എത്ര രൂപയാണ് നൽകേണ്ടതെന്ന് നിർണയിച്ചിട്ടില്ല.

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ നീക്കി ദുബായ്: മാളുകൾക്കും സിനിമാ തിയേറ്ററുകൾക്കും അനുമതി

'പ്രവാസികൾ അവിടെ കിടന്ന് മരിക്കും' ടിക്കറ്റിന് പണം പിരിച്ച് വരുന്നവർ എങ്ങനെ ക്വാറന്റൈന് പണം നൽകും?

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ നീക്കി ദുബായ്: മാളുകൾക്കും സിനിമാ തിയേറ്ററുകൾക്കും അനുമതി

 പണം പിടിച്ചുപറിയ്ക്കുന്നത് പാതകം

പണം പിടിച്ചുപറിയ്ക്കുന്നത് പാതകം

തൊഴിൽ ഉൾപ്പെടെ സകലതും നഷ്ടപെട്ട പ്രവാസികളിൽ പലരും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇപ്പോൾ നാട്ടിലെത്തുന്നത്. അവരിൽ നിന്നും ക്വറന്റീൻ ചെലവെന്ന രൂപത്തിൽ സംസ്ഥാന സർക്കാർ തന്നെ പണം പിടിച്ചു പറിക്കുന്നത് കൊടുംപാതകമാണെന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

മനുഷ്യത്വ രഹിതമായ ഈ കൊള്ള അവസാനിപ്പിക്കണമെന്ന് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ചെലവ് താങ്ങാൻ കഴിയില്ല

ചെലവ് താങ്ങാൻ കഴിയില്ല

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ക്വാറന്റൈന് പ്രവാസികളിൽ നിന്ന് പണം ഈടാക്കുന്ന നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പണം ഈടാക്കാനുള്ള തീരുമാനം മനുഷ്യത്വരഹിതവും സംസ്ഥാനത്തെ അപമാനിക്കുന്നതുമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മടങ്ങിയെത്തുന്ന പ്രവാസികളിൽ പലർക്കും ക്വാറന്റൈന്റെ ചെലവ് വഹിക്കാൻ കഴിയില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ടവരുൾപ്പെടെയുള്ളവരാണ് കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് പണം ഈടാക്കാനുള്ള തീരുമാനം സർക്കാർ അറിയിക്കുന്നത്.

കേരള മോഡലിനോടുള്ള വഞ്ചന

കേരള മോഡലിനോടുള്ള വഞ്ചന

വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളിൽ ഭൂരിഭാഗവും തൊഴിൽ നഷ്ടമായവരാണ്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തുന്നവർ ക്വാറന്റൈനിൽ കഴിയുന്നതിന് പണം നൽകണമെന്ന് പറയുന്നത് സങ്കടകരമാണെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. സർക്കാർ അഭിമാനത്തോടെ ഉയർത്തിക്കാണിക്കുന്ന കേരള ആരോഗ്യ മോഡലിലോടുള്ള വഞ്ചനയാണ് ക്വാറന്റൈന് പണം ഈടാക്കാനുള്ളതെന്നും തരൂർ കൂട്ടിച്ചേർത്തു.

ചെലവ് വഹിക്കാമെന്ന്

ചെലവ് വഹിക്കാമെന്ന്

പറവൂർ നിയമസഭാ മണ്ഡലത്തിൽ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരുടെ ക്വാറന്റൈന്റെ ചെലവ് താൻ വഹിക്കാമെന്ന് കോൺഗ്രസ് എംഎൽഎ വിഡി സതീശൻ അറിയിച്ചിരുന്നു. ഈ തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്ന് വിസിറ്റിംഗ് വിസയിൽ പോയി ജോലി നേടാൻ കഴിയാത്തവരുൾപ്പെടെയാണ് മടങ്ങിയെത്തുന്നത്. ഇവരിൽ പലരും ജോലി നഷ്ടപ്പെട്ടവരുമാണ്, രോഗികളും ഇവരിൽ ശമ്പളം വെട്ടിക്കുറച്ചവരുമുണ്ട്. ഇവർക്ക് എങ്ങനെയാണ് ക്വാറന്റൈൻ ചെലവ് കൂടി വഹിക്കാനാവുകയയെന്നാണ് വിഡി സതീശൻ ചോദിക്കുന്നത്.

 പാവപ്പെട്ടവർ മാത്രം

പാവപ്പെട്ടവർ മാത്രം

ഏകദേശം 11000 നടുത്ത് പ്രവാസികളാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. ഇതിൽ പകുതി പേരും ഹോം ക്വാറന്റൈനിലേക്കാണ് പോയത്. പണം നൽകിയുള്ള ക്വാറന്റൈൻ വഹിക്കാൻ കഴിയുന്നവർ ഹോട്ടലുകളോ റിസോർട്ടുകളോ തിരഞ്ഞെടുക്കുകയും ചെയ്യും. പാവപ്പെട്ടവർ മാത്രമാണ് സർക്കാർ ക്വാന്റൈൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. സർക്കാർ ഇത്തരം ആളുകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ദയയില്ലാതെ കൈകഴുകരുതെന്നും ഇവരിൽ പലരും വിമാന ടിക്കറ്റിന് പോലും മറ്റുള്ളവരെ ആശ്രയിക്കുന്നവരാണെന്നും വിടി ബൽറാം എംഎൽഎ പറയുന്നു.

എങ്ങനെ പണം നൽകും?

എങ്ങനെ പണം നൽകും?

ഗൾഫ് നാടുകളിൽ നിന്ന് ടിക്കറ്റിന് പണം പിരിച്ച് വരുന്നവർ എങ്ങനെയാണ് ക്വാറന്റൈന് പണം നൽകുയെന്നാണ് കുഞ്ഞാലിക്കുട്ടി ഉന്നയിക്കുന്ന ചോദ്യം. കേന്ദ്രസർക്കാർ അനുവദിച്ച പണവും ജനങ്ങളിൽ നിന്നുള്ള സംഭാവനയും പിന്നെയെന്തിനാണ് എന്ന ചോദ്യവും കുഞ്ഞാലിക്കുട്ടി ഉന്നയിക്കുന്നു. ഈ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ പ്രവാസികൾ ആരും നാട്ടിലേക്ക് വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

 പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം

പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം

പ്രവാസികൾ തന്നെ ക്വാറന്റൈൻ ചെലവ് വഹിക്കണമെന്ന പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നാണ് കോൺഗ്രസ് നേതാവ് കെസി ജോസഫ് ഉന്നയിക്കുന്ന ആവശ്യം. പ്രവാസികളുടെ രക്തവും വിയർപ്പും കൊണ്ടാണ് ഇന്നത്തെ കേരളം കെട്ടിപ്പടുത്തതെന്ന സത്യം മുഖ്യമന്ത്രി മറക്കരുതെന്നും ലോകകേരള സംഭയ്ക്കും ഹെലികോപ്റ്ററിനും പിആർ ഏജൻസിക്കും വേണ്ടി കോടികൾ ചെലവഴിക്കാൻ സർക്കാരിന് മടിയില്ലെന്നും കെസി ജോസഫ് കുറ്റപ്പെടുത്തി.

English summary
Opposition attacks over paid quarantine to returning expats, seeks call of decission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more