കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Today's News Live: മുല്ലപ്പെരിയാർ അണക്കെട്ട്: പുതിയ ഡാമിനുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നതായി മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കേരള നിയമസഭയിൽ പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുമ്പായി വനം പരിസ്ഥിതി വകുപ്പുകളുടെ അനുമതിയും നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് സാക്ഷ്യപ്പെടുത്തലും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

photo-2021

സംസ്ഥാനത്തിന് അകത്തും പുറത്തുമുളള കൊവിഡ്, രാഷ്ട്രീയ സംഭവ വികാസങ്ങൾ, ക്രൈം വാർത്തകൾ എല്ലാം അറിയാം...

സുമിത്ര പറഞ്ഞ വാക്ക് പാലിച്ചു, സഞ്ജന ഇനി പ്രതീഷിന് സ്വന്തം: ആ സർപ്രൈസ് നേരത്തേ പുറത്തുവിട്ട് കുടുംബവിളക്ക് ടീം, ചിത്രങ്ങൾ കാണാം

Newest First Oldest First
11:58 PM, 4 Aug

മുല്ലപ്പെരിയാർ അണക്കെട്ട്: പുതിയ ഡാമിനുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നതായി മന്ത്രി

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. കേരള നിയമസഭയിൽ പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുമ്പായി വനം പരിസ്ഥിതി വകുപ്പുകളുടെ അനുമതിയും നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് സാക്ഷ്യപ്പെടുത്തലും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
8:14 PM, 4 Aug

വിമാനസര്‍വീസ് പുനരാരംഭിക്കുന്ന വിഷയം: സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി വി മുരളീധരന്‍

സൗദി അറേബ്യയിലേക്കുള്ള വിമാനയാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൌദി സർക്കാരുമായി ചർച്ച നടത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. യാത്ര പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടി സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് ലോക് സഭയിലാണ് വി മുരളീധരൻ അറിയിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഈ ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. യാത്രാ നിയന്ത്രണം നീക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സൗദി ഭരണകൂടവുമായി നിരന്തരം ബന്ധം പുലർത്തി വരികയാണെന്നും എം കെ രാഘവന്‍ എംപി യുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി വ്യക്തമാക്കി.
6:06 PM, 4 Aug

വോട്ടർപ്പട്ടികയും ആധാറും തമ്മിൽ ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ: സർക്കാരിന് ശുപാർശ നൽകി കമ്മീഷൻ

തിരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്നതിനിടെ നിയമമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. കള്ളവോട്ടുകൾ തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആധാറുമായി വോട്ടർപ്പട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാർശയെന്നും ഇക്കാര്യം കേന്ദ്രസർക്കാർ പരിശോധിച്ച് വരികയാമെന്നും മന്ത്രി സഭയെ അറിയിച്ചിട്ടുണ്ട്. 2019 ആഗസ്റ്റിലാണ് തിരഞ്ഞെടുപ്പ് പരിഷ്കരിക്കാനുള്ള ശുപാർശകൾ കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുള്ളത്. വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനായാണ് നടപടികളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശയിൽ പറയുന്നു.
4:34 PM, 4 Aug

പട്ടയഭൂമിയിലെ മരം മുറി; സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി

വയനാട്ടിൽ പട്ടയഭൂമിയിലെ മരം മുറിച്ച കേസുകളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് വീണ്ടും ഹൈക്കോടതി. മരം മുറിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്നും മരം മുറിച്ചവർക്കെതിരെ ഐപിസി പ്രകാരമുള്ള വകുപ്പുകൾ ചുമതാത്തത് എന്തുകൊണ്ടാണെന്നും കോടതി ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങൾ.
4:32 PM, 4 Aug

സുരക്ഷാ ജീവനക്കാരനെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി: ഷോറൂമിൽ നിന്ന് കവർന്നത് രണ്ട് ബൈക്കുകൾ

കൊച്ചിയിൽ സുരക്ഷാ ജീവനക്കാരനെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് ഷോറൂമിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവ ദേശീയപാതയിൽ മുട്ടത്തിന് സമീപത്തുള്ള കെടിഎം ബൈക്ക് ഷോറൂമിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ രണ്ടംഗ സംഘം ഷോറൂം കുത്തിത്തുറന്ന് രണ്ട് ബൈക്കുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. അതേ സമയം വാഹനം മോഷ്ടിച്ചവരുടെ ചിത്രം സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചതോടെ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
2:36 PM, 4 Aug

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9വയസുകാരി കൊല്ലപ്പെട്ട സംഭവം: കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ദില്ലിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഞായറാഴ്ചയാണ് ദില്ലിയിലെ നങ്കലില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളുടെ അനുവാദമില്ലാതെ മൃതദേഹം സംസ്കരിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് രാഹുൽ പെൺകുട്ടിയുടെ കുടുംബത്തെ കാണാനെത്തിയിട്ടുള്ളത്. താൻ പെൺകുട്ടിയുടെ കുടുംബത്തോട് സംസാരിച്ചുവെന്നും നീതിയല്ലാതെ മറ്റൊന്നും അവര്‍ക്ക് വേണ്ടെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നില്ലെന്നും അവരെ സഹായിക്കുകയും നീതി ലഭ്യമാക്കുകയും ചെയ്യുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. നീതി ലഭിക്കുന്നത് വരെയും പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1:22 PM, 4 Aug

ഡോളര്‍ കടത്ത് കേസ്: എം ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ഷോക്കോസ് നോട്ടീസ്

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടഫി എം ശിവശങ്കര്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഒഴിവാക്കിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്. കേസിൽ യുഎഇ കോൺസുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ ശ്രീരാമകൃഷ്ണന് നോട്ടിസയക്കുന്ന കാര്യം പരഗണിക്കൂവെന്നാണ് കസ്റ്റംസ് ഇക്കാര്യത്തിൽ നൽകിയിട്ടുള്ള വിശദീകരണം
11:04 AM, 4 Aug

ദില്ലിയിൽ പ്രതിഷേധം

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ദില്ലിയില്‍ വന്‍ പ്രതിഷേധം. ദില്ലി ബിജെപി അധ്യക്ഷനെ തടഞ്ഞ് ജനം പ്രതിഷേധിച്ചു
11:01 AM, 4 Aug
ദില്ലി

ദില്ലി കൊലപാതകം

ദില്ലി കൊലപാതകം
ദില്ലിയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഹൈബി ഈഡന്‍ എംപി. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

English summary
Minister Roshy Augustin about new Mullapperiyar dam Major news in Kerala and India live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X