Get Updates
Get notified of breaking news, exclusive insights, and must-see stories!

നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം, ക്ഷുഭിതനായി ഗവര്‍ണര്‍, ശകാരം

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ഗവര്‍ണര്‍ സഭയിലെത്തിയ ഉടന്‍ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യം മുഴക്കി. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിപക്ഷ നേതാക്കളെ ശകാരിച്ചു.

gov1

ഇതോടെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷം സഭകാവടത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്. വെള്ളിയഴ്ച രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു. സഭയിലേക്ക് കടന്ന ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളികളുമായാണ് പ്രതിപക്ഷം എതിരേറ്റത്. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും ഗോബാക്ക് വിളികള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് ഉയര്‍ന്നു. ഇതോടെയാണ് ഗവര്‍ണര്‍ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടുനില്‍ക്കുകയും ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ നിയമനത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അഴിമതിക്ക് കളമൊരുക്കുന്ന ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു. ഭേദഗതി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരുമായി ഗൂഢാലോചന നടത്തി ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്നും സതീശന്‍ പറഞ്ഞു.

'സംഘപരിവാറിന്റെ ഏജന്റായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. ഗവര്‍ണര്‍ സംഘപരിവാറിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ആദ്യമായി ബി ജെ പിയുടെ സംസ്ഥാന നേതാവിനെ നിയമിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ് ഇവിടെ നടക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കര്‍ത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധി വെച്ച ഗവര്‍ണര്‍ക്ക് മുന്നില്‍ പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ അനുനയിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 11 നാണ് സംസ്ഥാനമ ബജറ്റ്. ഇതിന് മുന്നോടിയായാണ് നയപ്രഖ്യാപനം പ്രസംഗം.

Recommended Video

cmsvideo
    തിരുവനന്തപുരം; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം: ഗവർണർക്കെതിരെ ആരോപണങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+