കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് എംഎല്‍എമാര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്ന് താനൂര്‍ എംഎല്‍എ,ആക്രമത്തിന് പിന്നില്‍ വിദേശ സഹായം?

താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്റെ വാക്കുകളാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മലപ്പുറം താനൂരിലുണ്ടായ ആക്രമസംഭവങ്ങളെ ചൊല്ലി നിയമസഭയില്‍ ബഹളം. താനൂരിലെ ആക്രമവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ശംസുദ്ധീന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അടിന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചെങ്കിലും, സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായി. താനൂരിലെ ആക്രമവുമായി ബന്ധപ്പെട്ട് ഒട്ടേറെപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ആക്രമത്തിന് പിന്നില്‍ ചിലരുടെ അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജി താനൂരില്‍ പോലീസാണ് അതിക്രമം നടത്തുന്നതെന്നും, സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു.

പിന്നീട് സംഭവത്തില്‍ സംസാരിച്ച താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്റെ വാക്കുകളാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. താനൂരിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്നത് മുസ്ലീം ലീഗാണെന്നും, ലീഗ് എംഎല്‍എമാര്‍ സ്ത്രീകളെ അപമാനിക്കുന്നുവെന്നുമാണ് വി അബ്ദുറഹിമാന്‍ സഭയില്‍ ആരോപിച്ചത്. സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്യുന്ന പാരമ്പര്യമുള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്നും, ആക്രമത്തിന് വിദേശ സഹായം ലഭിക്കുന്നതായി സംശയമുണ്ടെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു. ഇതിനുശേഷമാണ് പതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. താനൂര്‍ എംഎല്‍എയുടെ വാക്കുകള്‍ സഭാനടപടികളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നീക്കം ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചു.

വി അബ്ദുറഹിമാന്‍...

വി അബ്ദുറഹിമാന്‍...

താനൂര്‍ വിഷയത്തിലാണ് എംഎല്‍എ വി അബ്ദുറഹിമാന്‍ ലീഗിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ലീഗ് എംഎല്‍എമാര്‍ താനൂരിലെ സ്ത്രീകളെ അപമാനിക്കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്. താനൂര്‍ തീരദേശത്തെ ആക്രമത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

ആകാശത്തേക്ക് വെടിവെച്ചു...

ആകാശത്തേക്ക് വെടിവെച്ചു...

ഞായറാഴ്ച രാത്രിയോടെ പൊട്ടിപുറപ്പെട്ട കലാപം തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് നിയന്ത്രണവിധേയമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിവെയ്ക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തിരുന്നു. നിരവധി നാട്ടുകാര്‍ക്കും, സിഐമാരുള്‍പ്പെടെ ഒട്ടേറെ പോലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പെട്രോള്‍ ബോംബേറില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയായി. വീടുകളിലെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടിരുന്നു. മത്സ്യബന്ധന ഉപകരണങ്ങളും ഒട്ടേറെ വാഹനങ്ങളും നശിപ്പിച്ചിരുന്നു.

താനൂരില്‍ കൂട്ടപലായനം...

താനൂരില്‍ കൂട്ടപലായനം...

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ താനൂരിലെ സ്ഥിതി ശാന്തമാണ്. ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളില്‍ നിന്നുമുള്ള ഭൂരിഭാഗം പോലീസുകാരും, എംഎസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എളരാന്‍ കടപ്പുറം മുതല്‍ ഒട്ടുംപുറം അഴിമുഖം വരെ കനത്ത പോലീസ് കാവലിലാണ്. എന്നാല്‍ പോലീസുകാരാണ് സ്ഥിതി വഷളാക്കിയതെന്ന് ആരോപണമുയരുന്നുണ്ട്. നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്ന പോലീസ്, വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതായും സ്ത്രീകളെ അസഭ്യം പറഞ്ഞതായും ആരോപിക്കുന്നു. പോലീസിനെയും ആക്രമികളെയും ഭയന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പ്രദേശത്തെ വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ പുരുഷന്മാരെല്ലാം പോലീസിനെ ഭയന്ന് ഒളിവില്‍ പോയിരിക്കുകയാണ്.

English summary
Opposition commotion in legislative assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X