കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രമസമാധാന നില പാടെ തകര്‍ന്നു.. പോലീസ് ഭാഷ എന്നാണ് തെറിയാക്കിയതെന്ന് തിരുവഞ്ചൂര്‍!

  • By Desk
Google Oneindia Malayalam News

പോലീസിന്‍റെ ഭാഗത്ത് നിന്ന് സാധാരണക്കാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളും നടപടികള്‍ കൈക്കൊള്ളുന്നതിലെ വീഴ്ചയും സഭയില്‍ ആയുധമാക്കി പ്രതിപക്ഷം. പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും നോട്ടീസ് പരിഗണിക്കാന്‍ സഭ തയ്യാറായില്ല. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

thiruvanchoor

പോലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണെന്ന് ആരോപിച്ച തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന പോലീസ് വീഴ്ചകളെ ചൂണ്ടിക്കാട്ടി. പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട പോലീസ് നിയമം കൈയ്യിലെടുത്ത് സാധാരക്കാരന് മേല്‍ അക്രമം അഴിച്ചുവിടുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. എന്നാല്‍ പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകളെ ന്യായീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പോലീസിന്‍റെ ഭാഷ എന്നാണ് തെറിയാക്കിയതെന്ന് ചോദിച്ച തിരുവഞ്ചൂര്‍ പോലീസ് കാണിക്കുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്നും ആരോപിച്ചു.

എന്നാല്‍ തിരുവഞ്ചൂരിന് മറുപടി നല്‍കിയ മന്ത്രി എകെ ബാലന്‍ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമാണെന്നും പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ഒറ്റപ്പെട്ട വീഴ്ചകളെ ചൂണ്ടിക്കാട്ടി വകുപ്പിനെ ഒന്നാകെ ആക്രമിക്കുന്നത് ശരിയല്ലെന്നും മറുപടി നല്‍കി. പോലീസിന്‍റെ ഭാഗത്ത് നിന്ന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബാലന്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തി വരാത്ത പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

English summary
opposition criticices police and govt in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X