അഴിമതിയുടെ ആഘോഷം; സർക്കാറിന്റെ നാലാം വാർഷികം യുഡിഎഫ് ബഹിഷ്കരിക്കും: വിഡി സതീശന്‍
തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സർക്കാറിന്റെ നാലാം വാർഷികം വലിയ ആഘോഷപൂർണ്ണമായി തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടന്ന് വരുന്നു. എന്നാല്‍ സർക്കാറിന്റെ ഈ ആഘോഷ പരിപാടിക്കെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷത്ത് നിന്നും ഉയരുന്നത്.
വാർഷികം ആഘോഷിക്കാനുള്ള ഒരു അവകാശവും സർക്കാറിന് ഇല്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിക്കുന്നത്. യു ഡി എഫ് സർക്കാറിന്റെ നാലാം വാർഷിക ആഘോഷം ബഹിഷ്കരിക്കും. അതോടൊപ്പം തന്നെ സര്‍ക്കാറിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടുന്നതിനു വേണ്ടി ബദല്‍ പരിപാടികള്‍ സംസ്ഥാന വ്യാപകമായി നടത്തും. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഒരു സംസ്ഥാനം ആഘോഷത്തിന് വേണ്ടി കോടികള്‍ ചിലവഴിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യം അല്ലെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന വർഗ്ഗങ്ങളെ സംസ്ഥാന സർക്കാർ പാടെ അവഗണിച്ചിരിക്കുകയാണ്. ആരോഗ്യ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങള്‍ അനിശ്ചിതത്വത്തിലായി. വന്യജീവി ആക്രമണത്തിന്റെ നടുവില്‍ കഴിയുന്ന മലയോര ജനതയെ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല. തീരദേശത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വറുതിയിലും പട്ടിണിയിലുമാണ് അവർ കഴിയുന്നത്. ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. ഖജനാവില്‍ പണം ഇല്ലാത്തതിനാല്‍ കരാറുകാർക്ക് കോടികളാണ് കൊടുക്കാനുള്ളത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പല തവണ മുടങ്ങി. റബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ വാഗ്ദാനം നടപ്പാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, സർക്കാറിന്റെ വാർഷികാഘോഷ പരിപാടികള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ നിലമ്പൂർ എം എല്‍ എയുമായ പിവി അന്‍വറും രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. നവകേരള സദസ്സിന്റെ പേരിൽ നടന്ന അഴിമതിയും ധൂർത്തും കേരളം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ അനേകം സമരപ്പന്തലുകളുണ്ട്. പി എസ് സി യുടെ വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലുള്ള സഹോദരിമാരും, ആശാവർക്കർമാരായ സഹോദരിമാരും അവരിൽ ചിലത് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സാമ്പത്തിക ഞെരുക്കത്തിന്റെ ന്യായം പറഞ്ഞു അത്യാവശ്യ കാര്യങ്ങൾക്ക് പോലും മുടക്കം പറയുന്ന സർക്കാർ 21 പി എസ് സി മെമ്പർമാർക്ക് അവരുടെ പ്രതിമാസ ശമ്പളം നാല് ലക്ഷം രൂപയായി ഉയർത്തിയത് ഈ അടുത്താണ്.സ്വജനപക്ഷപാതവും അഴിമതിയും നികുതിപ്പണവും,പൊതു ഘജനാവും ഉപയോഗിച്ച് നടപ്പിലാക്കുന്നത് നയമായി സ്വീകരിച്ചിരിക്കുകയാണ് രണ്ടാം പിണറായി സർക്കാർ.
ഇപ്പോഴിതാ നാലാം വാർഷികാഘോഷത്തിന്റെ പേരിൽ അഴിമതിക്ക് കോപ്പുകൂട്ടാനും,കരാറുകാരെ സഹായിക്കാനും ആയി 25 കോടി ചെലവഴിക്കാൻ ഉത്തരവിട്ടിരിക്കുന്നു.യഥാർത്ഥത്തിൽ ചിലവഴിക്കുന്ന തുക ഇതിൻ്റെ എത്രയോ മടങ്ങായിരിക്കും.ഇതിൽ 15.63 കോടി രൂപ ചിലവഴിക്കുന്നത് സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിയുടെ ചിത്രമുള്ള 500 ഓളം ഹോൾഡിങ്ങുകൾ സ്ഥാപിക്കാൻ വേണ്ടിയാണത്രേ.
232 രൂപ ദിവസവേതനം വാങ്ങുന്ന ആശാവർക്കർമാരും സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാതെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളും മുഖ്യമന്ത്രിയുടെ ചിരിച്ച മുഖം കണ്ടു ചാരിതാർത്ഥ്യപ്പെടണം എന്നാണോയെന്നും അദ്ദേഹം ചോദിക്കുന്നു.
മുമ്പൊരിക്കൽ സൂചിപ്പിച്ചതുപോലെ നിലവിൽ തന്നെ മുഖ്യമന്ത്രിയെയും പി എ മുഹമ്മദ് റിയാസിനെയും പ്രമോട്ട് ചെയ്യുന്നതിനും പ്രോജക്ട് ചെയ്യുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും പരസ്യത്തിനും സോഷ്യൽ മീഡിയ പ്രചാരണത്തിനും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്.അതിനുപുറമേയാണ് നാലാം വാർഷികാഘോഷത്തിന്റെ പേരിൽ നടത്തുന്ന ഈ തട്ടിപ്പ്.
"ജനകീയ സർക്കാറിന്" പരസ്യം ചെയ്ത് സർക്കാറിൻ്റെ നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഗതികേട് പിണറായിസത്തിന്റെ ഉൽപ്പന്നമാണ്.നവ ഉദാരീകരണ നയം പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് സംവിധാനം പോലുമല്ല "പിണറായിസം". അതിനെക്കാളെല്ലാം അപകടകരമായ മുതലാളിത്ത പക്ഷപാതിത്വമാണതെന്നും അദ്ദേഹം ആരോപിക്കുന്നു.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications