കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണകടത്ത് കേസില്‍ നരേന്ദ്രമോദിക്ക് കത്ത്;'അന്വേഷണം തന്നിലേക്ക് വരുമെന്ന് മുഖ്യമന്ത്രിക്ക് ഭയം'

Google Oneindia Malayalam News

തിരുവനന്തപുരം:സ്വര്‍ണ്ണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതോടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരി വെക്കുകയാണെന്ന് രമേശ് ചെന്നിത്തല. നേരത്തെ സ്്പ്രിംഗ്‌ളര്‍, ഇ-മൊബിലിറ്റി വിഷയങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് ചൂണ്ടികാട്ടിയപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ ആരോപണം ഉന്നയിക്കുന്ന സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നില്‍ക്കുന്ന ചിത്രവും പ്രതിപക്ഷം ആയുധമാക്കുകയാണ്. ഇതേ ചിത്രം തിങ്കളാഴ്ച്ച കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദും ട്വീറ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രിക്ക് ഭയം

മുഖ്യമന്ത്രിക്ക് ഭയം

ഇപ്പോള്‍ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് അന്വേഷണം തനിക്ക് നേരെ നീങ്ങുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി അഴിമതികള്‍ ഇനിയും പുറത്ത് വരാനുണ്ട്. ശിവശങ്കറിനെ മാറ്റിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കില്ലെന്നും ചെ്ന്നിത്തല പറഞ്ഞു.

സിബിഐ

സിബിഐ

സംഭവം സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനത്ത് നിന്നും ശിവശങ്കര്‍ ഐഎഎസിനെ മാറ്റി പകരം മീര്‍ മുഹമ്മദ് ഐഎഎസിന് അധിക ചുമതല നല്‍കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

കസ്റ്റഡിയിലുള്ള പ്രതിയുമായും ബന്ധം

കസ്റ്റഡിയിലുള്ള പ്രതിയുമായും ബന്ധം

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതിയുമായും ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രതിയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഐടി സെക്രട്ടറി എം ശിവശങ്കറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സൂചന നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam
ഐടി സെക്രട്ടറി സ്ഥാനത്ത് തുടരും

ഐടി സെക്രട്ടറി സ്ഥാനത്ത് തുടരും

നിലവില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രമാണ് അദ്ദേഹത്തെ നീക്കിയത്. ഐടി സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരും. സംഭവത്തില്‍ ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനാണ് സാധ്യത. അദ്ദേഹം ചോദ്യം ചെയ്യലിന് വിധേയമായാല്‍ ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതികൂട്ടിലാവും. ഇതിനെ പ്രതിരോധിക്കുന്നതിനാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

ഐടി സെക്രട്ടറി ശിവശങ്കരനേയും സ്വപ്ന സുരേഷിനേയും ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. സ്വപ്ന താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്.

നിത്യ സന്ദര്‍ശകന്‍

നിത്യ സന്ദര്‍ശകന്‍

തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്ളാറ്റില്‍ 2018 വരെ സ്വപ്ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്ന. 5 വര്‍ഷത്തോളം ഈ ഫ്ളാറ്റില്‍ ഇവരുണ്ടായിരുന്നു. അക്കാലത്ത് ഐടി സെക്രട്ടറി ഈ ഫ്ളാറ്റിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഷംന കേസിലെ പ്രതി

ഷംന കേസിലെ പ്രതി

സ്വര്‍ണ്ണകടത്ത് കേസില്‍ സ്വപ്നയിലേലേക്കുള്ള അന്വേഷണത്തിലേക്ക് കസ്റ്റംസിനെ എത്തിച്ചത് ഷംന കേസിലെ പ്രതി കേരള പൊലീസിന് നല്‍കിയ മൊഴികളാണ്. ഷംന കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ്ണകടത്തുമായുള്ള ബന്ധം പുറത്ത് വന്നതാണ്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ വിദേശത്ത് നടത്തിയ സ്റ്റേജ് ഷോകളെ ചുറ്റിപറ്റി കസ്റ്റംസിന് ലഭിച്ച സൂചനകള്‍ ബ്ലാക്ക് മെയില്‍ കേസ് അന്വേഷിക്കുന്ന പൊലീസിന് കൈമാറുകയായിരുന്നു. ഇതാണ് നിര്‍ണ്ണായകമായ വഴിത്തിരിവാകുന്നത്.

English summary
Opposition demands CBI probe in Swapna Suresh gold smuggling case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X