കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം; കേന്ദ്രം തിരികെ വിളിക്കണമെന്ന് ചെന്നിത്തല, പ്രമേയത്തിന് നോട്ടീസ്

  • By Desk
Google Oneindia Malayalam News

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറെ കേന്ദ്രസര്‍ക്കാര്‍ തിരികെ വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. സഭാ ചട്ടം 130 പ്രകാരം പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Rame

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ നടപടി ഗവര്‍ണര്‍ ചോദ്യം ചെയ്തിരുന്നു. ഇത് സഭയെ അവഹേളിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍. എന്നാല്‍ അദ്ദേഹം പ്രമേയത്തെ തള്ളിപ്പറയുന്നു. സഭയുടെ മഹത്വത്തെ ബാധിച്ച പ്രശ്‌നമാണിതെന്നും ചെന്നിത്തല പറഞ്ഞു.

സിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണംസിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന; അമ്പരന്ന് മഹാസഖ്യം, പാക്, ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണം

നിയമസഭ പാസാക്കിയ പ്രമേയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ സ്പീക്കറെ രേഖാമൂലം അറിയിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. അല്ലാതെ പരസ്യമായി സഭാ നടപടികളെ ചോദ്യം ചെയ്യുകയല്ല. സഭാ നടപടികളെ ഗവര്‍ണര്‍ അവഹേളിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. ഗവര്‍ണര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കേരളത്തില്‍ ആദ്യമാണ്. ജനാധിപത്യ സംവിധാനത്തിന് ഇത് ഭൂഷണമല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ മേധാവി താനാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്നെ നിയമിച്ചത് രാഷ്ട്രപിതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.

English summary
Opposition Gives Resolution Notice to Speaker for recall Governor, Chennithala Says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X