ഗവര്‍ണറുടെ സത്യപ്രതിജ്ഞക്ക് ആരേയും ക്ഷണിച്ചില്ലേ?
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി പി സദാശിവം സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയ പി സദാശിവം ഗവര്‍ണറാകുമെന്ന് വാര്‍ത്ത വന്നപ്പോള്‍ തന്നെ വിവാദമായതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞയും വിവാദത്തിലായിരിക്കുകയാണ്.
സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷത്തേയോ പ്രതിപക്ഷ നേതാവിനേയോ ക്ഷണിച്ചില്ല എന്നതാണ് വിവാദം. സത്യത്തില്‍ ഭരണപക്ഷത്തെ എംഎല്‍എമാരെ പോലും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.

പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു എന്നാണ് തുടക്കത്തില്‍ വാര്‍ത്ത വന്നത്. എന്നാല്‍ ക്ഷണം ലഭിച്ചില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വ്യക്തമാക്കി. പ്രതിപക്ഷത്തിന് ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചുവെന്നാണ് സിപിഎം നേതാവായ എം വിജയകുമാര്‍ ആരോപിച്ചത്.
ഭരണ പക്ഷത്തെ എംഎല്‍എമാരെ പോലും ചടങ്ങിന് ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആയ ടിഎന്‍ പ്രതാപനും ആരോപിച്ചു. തിരക്കിട്ട് നടത്തിയ സത്യപ്രതിജ്ഞ ചടങ്ങില്‍ ദുരൂഹയുണ്ടെന്നാണ് ആരോപണം.
ചടങ്ങ് സംഘടിപ്പിച്ച രാജ് ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ വീഴ്ചയാകാനാണ് സാധ്യതയെന്നാണ് പൊതുവെ ഇതിനെ വിലയിരുത്തുന്നത്. ഗവര്‍ണര്‍ നേരിട്ട് ഇത്തരമൊരു ഇടപെടല്‍ നടത്തിയെന്ന് കരുതാനാവില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷത്തെ ചടങ്ങിന് ക്ഷമിക്കാതിരുന്നതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് ബിജെപി ആരോപിച്ചു.












Click it and Unblock the Notifications