കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് താൻ തന്നെ, ജലീലിനും ശ്രീരാമകൃഷ്ണനും ചെന്നിത്തലയുടെ മറുപടി

Google Oneindia Malayalam News

തൃശൂര്‍: മന്ത്രി കെടി ജലീലിന്റെയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് കേരളത്തിലെ പ്രതിപക്ഷ നേതാവാണെന്ന് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനിയില്‍ ഇത്തവണ യുഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് ചെന്നിത്തല അവകാശപ്പെട്ടിരുന്നു.

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

പൊന്നാനിയിലെ പ്രശ്‌നങ്ങളില്‍ പി ശ്രീരാമകൃഷ്ണന്‍ ഇടപെടുന്നില്ലെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി. പിന്നാലെയാണ് ചെന്നിത്തലയെ പൊന്നാനിയില്‍ തനിക്ക് എതിരെ മത്സരിക്കാന്‍ സ്പീക്കര്‍ വെല്ലുവിളിച്ചത്. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തി ആണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.

rc

Recommended Video

cmsvideo
Will Parvathy Thiruvothu Contest for CPM in Kerala ?

ഐശ്വര്യ കേരള യാത്രയുടെ തവനൂര്‍ മണ്ഡലത്തിലെ സ്വീകരണത്തിനിടെ മന്ത്രി കെ ടി ജലീലിനെ ചെന്നിത്തല കടന്നാക്രമിച്ചിരുന്നു. അതിന് പിറകെയാണ് തവനൂരില്‍ മത്സരിക്കാന്‍ ജലീല്‍ ചെന്നിത്തലയെ വെല്ലുവിളിച്ചത്. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ് ജിക്കും ഒരു കൈ നോക്കാവുന്നതാണ്, എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക് എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതോടെയാണ് ഇരുനേതാക്കള്‍ക്കും ചെന്നിത്തലയുടെ മറുപടി. മന്ത്രി ജലീലും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അതൊക്കെ ജനം വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല പ്രധാനപ്പെട്ട വിഷയമാണ് എന്നും എന്നാല്‍ അതൊരു രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്താന്‍ യുഡിഎഫ് തയ്യാറല്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല പ്രശ്‌നത്തില്‍ ഇടപെടാന്‍ പ്രതിപക്ഷം എന്ന നിലയ്ക്ക് കോണ്‍ഗ്രസ് നിയമസഭയിലും പാര്‍ലമെന്റിലും ശ്രമിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

English summary
Opposition leader himself is the candidate of 140 seats, Says Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X