കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യ സ്ഥാനാര്‍ത്ഥി; രമേശ് ചെന്നിത്തലയുടെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കുന്ന ചോദ്യത്തിന് അത് ജനങ്ങള്‍ തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിന്റി ഫോര്‍ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ പോകുന്നത് താങ്കളായിരിക്കുമോയെന്നായിരുന്നു പ്രതിപക്ഷ നേതാവിനോടുള്ള ചേദ്യം. 'അത് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ. അവര്‍ക്ക് വിട്ടുകൊടുക്കുകയാണ്.' എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരിച്ചു.

ramesh

എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. ഇതില്‍ പ്രതികരിച്ചുകൊണ്ട് കുഞ്ഞാലികുട്ടിയും രംഗത്തെത്തിയിരുന്നു.തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിസ്ഥാനം ലീഗ് ഗ്രഹിക്കുന്നത് അതിമോഹമാണെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ മറുപടി. എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇതിന് പുറമേ ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാര സജീവമാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
Congess won't win anything with Rahul Gandhi as President, says another congress leader

കേരളവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടികള്‍ തമ്മിലുള്ള അന്തര്‍ധാരയെ കുറിച്ചാണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണവുമായി മുന്നോട്ട് പോകണം. എന്തുകൊണ്ടാണ് സെക്രട്ടറിയേറ്റിലെ ഒരു പ്രത്യേകം സെഷനിലെ ഫയലുകള്‍ മാത്രം കത്തി നശിച്ചതെന്നും എന്തുകൊണ്ട് ഈ സെക്ഷനില്‍ മാത്രം തീ ഉയര്‍ന്നുവെന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു.

എന്നാല്‍ ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അട്ടിമറിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടേയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടേയും ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ഇതി വളരെ രസകരമായ ഒരു രാഷ്ട്രീയ രീതിയാണെന്നും പരസ്പരം പോരാടുമെന്ന് പറയുകയും യോജിച്ച് നില്‍ക്കുകയും ചെയ്യുന്നവരാണ് അവരെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സെക്രട്ടറിയേറ്റിലെ തീപിടിത്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതുവരേയും ലഭ്യമായിട്ടില്ല. ചോദിച്ചിട്ട് നല്‍കിയിട്ടില്ല. ഇടിവെട്ടിയതിനാല്‍ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. അട്ടിമറിയാണെന്ന് പ്രതിപക്ഷം വെറുതെ പറയില്ല. ഉത്തരവാദിത്വ ബോധത്തോടെയാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളത്തിൽ ഇന്ന് 2397 പേർക്ക് കൊവിഡ്, 2317 പേർക്ക് സമ്പർക്കത്തിലൂടെ! 6 മരണംകേരളത്തിൽ ഇന്ന് 2397 പേർക്ക് കൊവിഡ്, 2317 പേർക്ക് സമ്പർക്കത്തിലൂടെ! 6 മരണം

'നിപ, ഓഖി കൊറോണ.. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും,പിണറായി ദൈവങ്ങളെ തൊട്ട് കളിച്ചു' 'നിപ, ഓഖി കൊറോണ.. എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും,പിണറായി ദൈവങ്ങളെ തൊട്ട് കളിച്ചു'

 ജിഎസ്‌ടി നികുതി വിഹിതം സംസ്ഥാനങ്ങൾക്ക്‌ നൽകാനാവില്ലെന്ന കേന്ദ്ര തിരുമാനം തിരുത്തണം; സിപിഎം ജിഎസ്‌ടി നികുതി വിഹിതം സംസ്ഥാനങ്ങൾക്ക്‌ നൽകാനാവില്ലെന്ന കേന്ദ്ര തിരുമാനം തിരുത്തണം; സിപിഎം

English summary
opposition leader ramesh chennithala about congress chief minister candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X