കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച; സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമെന്ന്‌ രമേശ്‌ ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയെന്നത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണോ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകളെയും ദുരിതത്തെയും കുറിച്ച് സര്‍ക്കാരിന് ബോധോദയമുണ്ടായതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനോടാലോചിച്ച് വേണ്ടത് ചെയ്യുമെന്ന സര്‍ക്കാരിന്റെ അവകാശവാദം തട്ടിപ്പാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഇനി ഒരു കാര്യവും ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ കഴിയുമായിരുന്ന സമയത്ത് അതിനായി ചെറുവിരല്‍ അനക്കാന്‍ ഈ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. പി എസ് സി ലിസ്റ്റുകളുടെ കാലാവധി വര്‍ധിപ്പിക്കണമെന്നതായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ പ്രധാന ആവശ്യം.

ramesh chennithala

എന്നാല്‍ കാലാവധി നീട്ടിയില്ലന്ന് മാത്രമല്ല അവയെല്ലാം റദ്ദാക്കുകയും ചെയ്തു. ഇതു വഴി ഉദ്യോഗാര്‍ത്ഥികളുടെ വിലാപങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ വാതിലുകള്‍ കൊട്ടിയടക്കുകയായിരുന്നു. അതോടൊപ്പം സെക്രട്ടറിയേറ്റ് നടയില്‍ പൊരിവെയിലത്ത് ദിവസങ്ങളോളം സമരം ചെയ്ത പെണ്‍കുട്ടികള്‍ അടക്കമുള്ള ഉദ്യോഗാര്‍ത്ഥികളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ഉദ്യോഗാര്‍ത്ഥികളുമായി ഒരു കാരണവശാലും ചര്‍ച്ച നടത്തില്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് ചര്‍ച്ചക്കായി ഡി വൈ എഫ് ഐ നേതാക്കന്‍മാരെ അയച്ച് ഉദ്യേഗാര്‍ത്ഥികളെ അപമാനിച്ചു. പിന്നെ എഡി ജി പിയെപ്പോലുള്ള ഉദ്യോഗസ്ഥന്‍മാരെ ചര്‍ച്ചക്ക് വിട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ടായ മുറിവില്‍ സര്‍ക്കാര്‍ ഉപ്പ് തേച്ചു. അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, സര്‍ക്കാരിന് മുഖം രക്ഷിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലന്ന് വരികയും ചെയ്തപ്പോള്‍ മന്ത്രി തല ചര്‍ച്ച തട്ടിക്കൂട്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനുള്ള കുറുക്ക് വഴി തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. യാതൊരു ആത്മാര്‍ത്ഥതയും സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇല്ലായിരുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ഒത്ത് തീര്‍പ്പ് നാടകമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
opposition leader ramesh chennithala against government about psc rank holders protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X