Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിഞ്ഞ 55 മാസമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ 55 മാസമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിടെ നടന്നത് അഴിമതിയും സ്വര്‍ണ്ണക്കള്ളക്കടത്തും, കള്ളപ്പണം വെളുപ്പിക്കലുമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന ഈ അധോലോക പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമാണ് ഇന്ന് കോടതിയുടെ മുമ്പാകെ ഇഡി നല്‍കിയ റിപ്പോർട്ട്. വികസന പ്രവര്‍ത്തനം എന്ന പേരില്‍ നടന്നവയെല്ലാം കള്ളപ്പണം വെളുപ്പിക്കാനുള്ള പരിപാടികളായിരുന്നു.

സ്വർണ്ണകള്ളക്കടത്തു മാത്രമല്ല, പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വപ്നയ്ക്കും, അധോലോകത്തിനും കൈമാറുകയെന്ന പണി കൂടെയാണ് ശിവശങ്കരൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെയ്തിരുന്നത്.
കള്ളക്കടത്ത് സ്വര്‍ണ്ണം വിട്ടയക്കാന്‍ തുടക്കം മുതല്‍ വിമാനത്താവള അധികൃതരിലും, കസ്റ്റംസിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു ശിവശങ്കരനും, സി.എം രവീന്ദ്രനുമാണ് കള്ളക്കടത്തുകാര്‍ക്ക് വേണ്ടി എല്ലാ ഒത്താശകളും ചെയ്തുകൊടുത്തിരുന്നത്.

pinaraayichenni

ഇക്കാര്യം പ്രതിപക്ഷം പല തവണ ഉന്നയിച്ചിരുന്നു. എന്നാൽ തന്റെ ഓഫീസില്‍ നിന്ന് ആരും കള്ളക്കടത്തുകാര്‍ക്കു വേണ്ടി വിളിച്ചിട്ടില്ല എന്ന കള്ളം ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയുടെ എല്ലാ കള്ളങ്ങളും പൊളിഞ്ഞിരിക്കുന്നു. ഇനിയെങ്കിലും കസേരയിൽ അള്ളിപ്പിടിച്ചിരിക്കാതെ മുഖ്യമന്ത്രി ഉടൻ രാജിവച്ചു പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+