ചുവരെഴുത്തെന്താ കൊടിയ കുറ്റമാണോ!ഇരട്ടച്ചങ്കന് പോലീസിന്റെ കടിഞ്ഞാണ്‍ നഷ്ടമായോ?
പോലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ചെന്നിത്തല.
തിരുവനന്തപുരം : ദേശീയ ഗാനത്തെ അപമാനിച്ചെന്ന പേരില്‍ നാടക പ്രവര്‍ത്തകനായ കമല്‍ സി ചവറക്കെതിരെയും സിനിമ പ്രവര്‍ത്തകനായ നദീറിനെതിരെയും പോലീസ് കൈക്കൊണ്ട നടപടി ഏറെ വിവാദമായിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ ചുവരെഴുത്തിന്റെ പേരില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ആറ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
ഇടതു സര്‍ക്കാരിനു കീഴില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ചെന്നിത്തല പറയുന്നു.

പ്രതിഷേധത്തിനിടെ
ദേശീയഗാനത്തെ അപമാനിച്ചതിന്റെ പേരിലാണ് നാടക പ്രവര്‍ത്തകനായ കമല്‍ സി ചവറയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തുന്നതിനിടെയാണ് സിനിമ പ്രവര്‍ത്തകനായ നദീറിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട് സംഭവങ്ങളെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ചുവരെഴുത്തിന്റെ പേരില്‍ ആറ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ഇടതു സര്‍ക്കാരിന്റെ കീഴില്‍ എന്തും ചെയ്യാമെന്ന സ്ഥിതിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം
പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ചെന്നിത്തല പറയുന്നു.

എഴുതിയത് കവിത
ഇടതു സര്‍ക്കാരിന്റെ കാലത്ത് ചുവരെഴുത്ത് നടത്തുന്നത് വലിയ പാപമാണോ എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. സിപിഎമ്മുകാരും എസ്എഫ്ഐക്കാരും ഇതുവരെ ചുവരെഴുത്ത് നടത്തിയിട്ടില്ലേയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ കവിത ശകലങ്ങളാണ് ചുവരിലെഴുതിയതെന്നും ചെന്നിത്തല വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് കാലത്ത് ഇങ്ങനെ അല്ല
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷത്തിന്റെ കാലത്തു തന്നെ ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത് അപമാനകരമാണെന്നാണ് ചെന്നിത്തല പറയുന്നത്. താന്‍ ആഭ്യന്ത്രമന്ത്രിയായിരുന്നപ്പോള് 24 മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎപിഎ സംഘപരിവാറിനെ സഹായിക്കാന്‍
പിണറായിയുടെ പോലീസ് നടപ്പാക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് യുഎപിഎ ദുരുപയോഗം ചെയ്യുന്നത് സംഘപരിവാറിനെ സഹായിക്കാനാണെന്നും ചെന്നിത്തല പറയുന്നു. വളരെ ഗൗരവമുള്ള വിഷയങ്ങളില്‍ ചുമത്തേണ്ട യുഎപിഎ സാധാരണക്കാര്‍ക്കെതിരെ ചുമത്തുകയാണെന്നും ആരോപിച്ചു. ഇത് അനുവദിക്കാനാകില്ലെന്നും ചെന്നിത്തല പറയുന്നു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications