കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുവരെഴുത്തെന്താ കൊടിയ കുറ്റമാണോ!ഇരട്ടച്ചങ്കന് പോലീസിന്റെ കടിഞ്ഞാണ്‍ നഷ്ടമായോ?

പോലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ചെന്നിത്തല.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : ദേശീയ ഗാനത്തെ അപമാനിച്ചെന്ന പേരില്‍ നാടക പ്രവര്‍ത്തകനായ കമല്‍ സി ചവറക്കെതിരെയും സിനിമ പ്രവര്‍ത്തകനായ നദീറിനെതിരെയും പോലീസ് കൈക്കൊണ്ട നടപടി ഏറെ വിവാദമായിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ അവസാനിക്കുന്നതിനു മുമ്പ് തന്നെ ചുവരെഴുത്തിന്റെ പേരില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ആറ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

ഇടതു സര്‍ക്കാരിനു കീഴില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ചെന്നിത്തല പറയുന്നു.

പ്രതിഷേധത്തിനിടെ

പ്രതിഷേധത്തിനിടെ

ദേശീയഗാനത്തെ അപമാനിച്ചതിന്റെ പേരിലാണ് നാടക പ്രവര്‍ത്തകനായ കമല്‍ സി ചവറയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തുന്നതിനിടെയാണ് സിനിമ പ്രവര്‍ത്തകനായ നദീറിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട് സംഭവങ്ങളെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ചുവരെഴുത്തിന്റെ പേരില്‍ ആറ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. ഇടതു സര്‍ക്കാരിന്റെ കീഴില്‍ എന്തും ചെയ്യാമെന്ന സ്ഥിതിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം

മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം

പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്നും ചെന്നിത്തല പറയുന്നു.

എഴുതിയത് കവിത

എഴുതിയത് കവിത

ഇടതു സര്‍ക്കാരിന്റെ കാലത്ത് ചുവരെഴുത്ത് നടത്തുന്നത് വലിയ പാപമാണോ എന്നാണ് ചെന്നിത്തല ചോദിക്കുന്നത്. സിപിഎമ്മുകാരും എസ്എഫ്‌ഐക്കാരും ഇതുവരെ ചുവരെഴുത്ത് നടത്തിയിട്ടില്ലേയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ കവിത ശകലങ്ങളാണ് ചുവരിലെഴുതിയതെന്നും ചെന്നിത്തല വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് കാലത്ത് ഇങ്ങനെ അല്ല

കോണ്‍ഗ്രസ് കാലത്ത് ഇങ്ങനെ അല്ല

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷത്തിന്റെ കാലത്തു തന്നെ ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത് അപമാനകരമാണെന്നാണ് ചെന്നിത്തല പറയുന്നത്. താന്‍ ആഭ്യന്ത്രമന്ത്രിയായിരുന്നപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 യുഎപിഎ സംഘപരിവാറിനെ സഹായിക്കാന്‍

യുഎപിഎ സംഘപരിവാറിനെ സഹായിക്കാന്‍

പിണറായിയുടെ പോലീസ് നടപ്പാക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് യുഎപിഎ ദുരുപയോഗം ചെയ്യുന്നത് സംഘപരിവാറിനെ സഹായിക്കാനാണെന്നും ചെന്നിത്തല പറയുന്നു. വളരെ ഗൗരവമുള്ള വിഷയങ്ങളില്‍ ചുമത്തേണ്ട യുഎപിഎ സാധാരണക്കാര്‍ക്കെതിരെ ചുമത്തുകയാണെന്നും ആരോപിച്ചു. ഇത് അനുവദിക്കാനാകില്ലെന്നും ചെന്നിത്തല പറയുന്നു.

English summary
opposition leader ramesh chennithala against chief minister pinarayi vijayan. says pinarayi lost control on police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X