അഭിപ്രായ സര്‍വ്വെകള്‍ക്കെതിരെ ചെന്നിത്തല; തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി, തടയണം, സ്വാധീനിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനലുകള്‍ പുറത്തുവിടുന്ന തിരഞ്ഞെടുപ്പ് സര്‍വ്വെകള്‍ തടയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടര്‍മാരെ സ്വീധീനിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന സര്‍വ്വെ ഫലങ്ങളെല്ലാം. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പരാതി. സര്‍വ്വേകള്‍ തടയണം, എല്ലാം കൃത്രിമമായി തയ്യാറാക്കുന്നതാണ്. ജനാഭിപ്രായത്തെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത് എന്നും ചെന്നിത്തല പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം സര്‍വ്വെക്കെതിരെ പ്രതികരിച്ച രമേശ് ചെന്നിത്തല പ്രതിപക്ഷത്തെയും തന്നെയും മോശമാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു എന്നും ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ പരസ്യം കിട്ടിയതിന്റെ ഉപകാര സ്മരണയിലാണ്. അഭിപ്രായ സര്‍വ്വെകളില്‍ വിശ്വസിക്കുന്നില്ല. ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്ന യഥാര്‍ഥ വോട്ടെടുപ്പില്‍ മാത്രമാണ് വിശ്വാസം. സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമത്തിലാണ് മാധ്യമങ്ങള്‍. 200 കോടി രൂപയുടെ പരസ്യം സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന്റെ പ്രത്യുപകാരമാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്നും ഇത് മാധ്യമ ധര്‍മമല്ലെന്നും ചെന്നിത്തല പറഞ്ഞു. ഗുജറാത്തിലെ മാധ്യമത്തില്‍ കേരള സര്‍ക്കാരിന്റെ പരസ്യം വന്നതും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
വിശ്വാസ്യതയില്ലാത്ത സര്‍വ്വെ ഫലങ്ങളാണ് വരുന്നതെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഒരേ കമ്പനിയാണ് എല്ലാ സര്‍വ്വെകളും നടത്തിയത്. എന്നിട്ട് വിവധ ചാനലുകള്‍ക്ക് കൊടുക്കുന്നു. ഇത്തരം സര്‍വ്വെകള്‍ ആരാണ് വിശ്വസിക്കുക എന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സര്‍വ്വെകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.
സര്‍വ്വെ ഫലങ്ങള്‍ വ്യാജമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും അഭിപ്രായപ്പെട്ടു. സര്‍വ്വെകളെല്ലാം ഗൂഡാലോചനയുടെ ഭാഗമാണ്. ബോധപൂര്‍വമായ ഒരു നീക്കം ഇതിന് പിന്നിലുണ്ട്. യുഡിഎഫ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിതെല്ലാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സര്‍വ്വെ ഫലങ്ങളാണ് പുറത്തുവരുന്നതെന്നു പിഎംഎ സലാം പറഞ്ഞു.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications