കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാരിന് ഈ കണ്ണീര് കാണേണ്ട, എംപിമാരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാല ജോലി; തുറന്നടിച്ച് ചെന്നിത്തല

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മൂന്നുലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ അര്‍ത്ഥം മൂന്നുലക്ഷം ചെറുപ്പക്കാര്‍ക്ക് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടെന്നാണ്. പത്താം ക്ലാസുകാരി സ്വപ്നയ്ക്ക് ലക്ഷത്തിലധികം രൂപ പ്രതിമാസം നല്കി നിയമിക്കാനാണ് അവരുടെ താല്പര്യം. ഒപ്പം തോറ്റ എംപിമാരുടെ ഭാര്യമാര്‍ക്ക് സര്‍വകലാശാല ജോലി നല്കാനുമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

chennithala

സെക്രട്ടേറിയേറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ രണ്ടു ഉദ്യോഗാര്‍ത്ഥികള്‍ മണണ്ണെ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഉദ്യോഗാര്‍ത്ഥി ലയ മാറി നിന്ന് കരയുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ചെന്നിത്തലയുടെ വിമര്‍ശനം.

അനധികൃത, പിന്‍വാതില്‍ നിയമനങ്ങളുടെ ഇരയായ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ വേദനയാണ് ദിനംപ്രതി കേള്‍ക്കുന്നത്.
സെക്രട്ടേറിയേറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലെ രണ്ടു ഉദ്യോഗാര്‍ത്ഥികള്‍ മണണ്ണെ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ഉദ്യോഗാര്‍ത്ഥി ലയ മാറി നിന്ന് കരയുന്ന ചിത്രം ആരെടെയും ഉള്ളുലയ്ക്കും. ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പി എസ് സിയെ നോക്കുകുത്തിയാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന് പക്ഷേ ഈ കണ്ണീര് കാണേണ്ട. പത്താം ക്ലാസുകാരി സ്വപ്നയ്ക്ക് ലക്ഷത്തിലധികം രൂപ പ്രതിമാസം നല്കി നിയമിക്കാനാണ് അവരുടെ താല്പര്യം. ഒപ്പം തോറ്റ എംപിമാരുടെ
ഭാര്യമാര്‍ക്ക് സര്‍വകലാശാല ജോലി നല്കാനും.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

മൂന്നുലക്ഷത്തോളം അനധികൃത നിയമനങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നിട്ടുള്ളത് . ഇതിന്റെ അര്‍ത്ഥം മൂന്നുലക്ഷം ചെറുപ്പക്കാര്‍ക്ക് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ജോലി നിഷേധിക്കപ്പെട്ടെന്നാണ്. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ അനധികൃത നിയമനങ്ങള്‍ക്കെതിരേ സമഗ്രമായ നിയമനിര്‍മാണം നടത്തും. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവു കിട്ടാവുന്നതായിരിക്കും ഈ കുറ്റം. താല്ക്കാലിക നിയമനങ്ങള്‍ എംപ്ലോയിമെന്റ് എക്‌സ്‌ച്ചേഞ്ച് വഴിയാക്കും. ഇനിയൊരു ഉദ്യോഗാര്‍ത്ഥിയുടെയും കണ്ണീര് ഇവിടെ വീഴരുത്.

കമ്മ്യൂണിസ്റ്റു പാർട്ടി പിരിച്ചുവിടണം, നേതാക്കൾക്ക് കാശിക്ക് പോകാം; രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻകമ്മ്യൂണിസ്റ്റു പാർട്ടി പിരിച്ചുവിടണം, നേതാക്കൾക്ക് കാശിക്ക് പോകാം; രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

English summary
Opposition leader Ramesh Chennithala has criticize the state government and Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X