കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ സൈബര്‍പട ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ, നിലയ്ക്കു നിര്‍ത്തണമെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ സൈബര്‍ പട ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. അത്യന്തം അപഹാസ്യമായ പ്രവര്‍ത്തിയാണിത്. നേരിട്ട് മറുപടി പറയാന്‍ ആര്‍ജവമില്ലാത്തവര്‍ ചെയുന്ന തരംതാണ പ്രവര്‍ത്തിയാണ് സൈബര്‍ ബുള്ളിയിങ്ങെന്ന് ചെന്നിത്തല പറഞ്ഞു.

cpm

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മുന്‍പ് വാനോളം പ്രകീര്‍ത്തിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഈ സൈബര്‍ ആക്രമണം.
മാധ്യമപ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലും, പുറത്തും വ്യക്തിഹത്യ ചെയ്യുന്ന സൈബര്‍ പടയെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം.

ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങിനെ പെരുമാറണമെന്ന് സിപിഎം പഠിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തില്‍ സഹിഷ്ണുത അനിവാര്യ എതിര്‍ത്ത് സംസാരിക്കാനുള്ളത് സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ജീവവായു. അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലാണ് സിപിഎം ഇവിടെ മാത്രമായി ഒതുങ്ങിപ്പോയത്.

രാഷ്ട്രീയ എതിരാളികളെ പാര്‍ട്ടിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അയച്ച് കൊലപ്പെടുത്തുന്ന പോലെ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് തേജോവധം ചെയ്ത് നിശബ്ദരാക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തില്‍ നടക്കില്ല. സിപിഎമ്മിന്റെ മറുപടിയാണ് സൈബര്‍ ഗുണ്ടകള്‍ മാധ്യമപ്രവര്‍ത്തകരേ ആക്രമിക്കാനുള്ള ലൈസന്‍സ്. അത് സംവാദം മാത്രമായി കാണാന്‍ കഴിയില്ല. വനിതാമാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്കുള്ള സൈബര്‍ ആക്രമം തെറിയഭിഷേകം ഇവയൊക്കെ എങ്ങിനെ സംവാദമാകും

വനിതാ മാധ്യമ പ്രവര്‍ത്തകരെ മ്ളേഛമായി സൈബര്‍ ഗുണ്ടകള്‍ ആക്രിച്ചതിനെപ്പററി ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് സംശയം ആരോഗ്യപരമായ സംവാദമല്ലേ അതെന്ന്. ഇങ്ങനെ സംശയിക്കുന്ന മുഖ്യമന്ത്രി ഈ ഹീന പ്രവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കേരള രാഷ്ട്രീയത്തില്‍ ക്രിമനല്‍ വല്‍ക്കരണം ആരംഭിച്ചത് പിണറായി വിജയനാണ്. എതിരാളികളെ വകവരുത്തി പാരമ്പര്യമുള്ള പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ കുതിരകയറുന്നു. വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മേല്‍ സൈബര്‍ സഖാക്കള്‍ ചിത്രവധം നടത്തുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കി.

കമല ഹാരിസിന് ഇന്ത്യന്‍ ഐക്യദാര്‍ഢ്യം... ഇന്ദ്ര നൂയി മുതല്‍ പ്രിയങ്ക ചോപ്ര വരെകമല ഹാരിസിന് ഇന്ത്യന്‍ ഐക്യദാര്‍ഢ്യം... ഇന്ദ്ര നൂയി മുതല്‍ പ്രിയങ്ക ചോപ്ര വരെ

പശ്ചിമ ബംഗാളില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്ന് മമത; പദ്ധതികള്‍ ഇങ്ങനെപശ്ചിമ ബംഗാളില്‍ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞെന്ന് മമത; പദ്ധതികള്‍ ഇങ്ങനെ

റിയ ചക്രവർത്തിയെ സഹായിക്കുന്നത് സുശാന്തിന്റെ സുഹൃത്ത്? ഗുരുതര ആരോപണമുന്നയിച്ച് അഭിഭാഷകൻറിയ ചക്രവർത്തിയെ സഹായിക്കുന്നത് സുശാന്തിന്റെ സുഹൃത്ത്? ഗുരുതര ആരോപണമുന്നയിച്ച് അഭിഭാഷകൻ

English summary
Opposition leader Ramesh Chennithala has criticized the Chief Minister and the CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X