ഈ സമയമെല്ലാം ആഭ്യന്തരവകുപ്പും കേരള പോലീസും ഉറങ്ങുകയായിരുന്നോ? വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എന്‍ഐഎ അന്വേഷണപ്രകാരം സ്വപ്നയും സന്ദീപും ജൂലൈ 5-ന് തിരുവന്തപുരത്തുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് പിടിച്ച് 5 ദിവസം കഴിഞ്ഞാണ് ഇരുവരും പാലിയേക്കര, വാളയാര്‍ ചെക്ക് പോസ്റ്റുകള്‍ വഴി സ്വന്തം കാറില്‍ പട്ടാപ്പകല്‍ കേരളം കടന്നത് തന്നെ! ഇത്ര തന്ത്രപരമായി ബംഗളുരു വരെ എത്തണമെങ്കില്‍ അതിനു ശക്തമായ സാമ്പത്തിക-രാഷ്ട്രീയ സഹായം തന്നെ വേണമെന്ന് ചെന്നിത്തല പറഞ്ഞു.

ഈ സമയമെല്ലാം ആഭ്യന്തരവകുപ്പും കേരള പോലീസും ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ ഒത്താശയോടെയല്ല ഇവര്‍ രക്ഷപ്പെട്ടതെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന് രാജി വെക്കമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളിയും രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് യുഡിഎഫും രംഗത്തെത്തിയിരുന്നു.
Recommended Video
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലം കണക്കിലെടുത്തും കേരള ഹൈക്കോടതിയുടെ വിധി മാനിച്ച് കൊണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും തന്നെ ജൂലൈ 31 വരെ ഒരു പ്രത്യക്ഷ സമരപരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. അത് ഓരോ പ്രവര്‍ത്തകനും ഉള്‍ക്കൊള്ളണം.രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ എന്നും മാനിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications