കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സമയമെല്ലാം ആഭ്യന്തരവകുപ്പും കേരള പോലീസും ഉറങ്ങുകയായിരുന്നോ? വിമര്‍ശനവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എന്‍ഐഎ അന്വേഷണപ്രകാരം സ്വപ്നയും സന്ദീപും ജൂലൈ 5-ന് തിരുവന്തപുരത്തുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് പിടിച്ച് 5 ദിവസം കഴിഞ്ഞാണ് ഇരുവരും പാലിയേക്കര, വാളയാര്‍ ചെക്ക് പോസ്റ്റുകള്‍ വഴി സ്വന്തം കാറില്‍ പട്ടാപ്പകല്‍ കേരളം കടന്നത് തന്നെ! ഇത്ര തന്ത്രപരമായി ബംഗളുരു വരെ എത്തണമെങ്കില്‍ അതിനു ശക്തമായ സാമ്പത്തിക-രാഷ്ട്രീയ സഹായം തന്നെ വേണമെന്ന് ചെന്നിത്തല പറഞ്ഞു.

ramesh

ഈ സമയമെല്ലാം ആഭ്യന്തരവകുപ്പും കേരള പോലീസും ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ ഒത്താശയോടെയല്ല ഇവര്‍ രക്ഷപ്പെട്ടതെങ്കില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ രാജി വെക്കമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളിയും രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് യുഡിഎഫും രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam

അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലം കണക്കിലെടുത്തും കേരള ഹൈക്കോടതിയുടെ വിധി മാനിച്ച് കൊണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും തന്നെ ജൂലൈ 31 വരെ ഒരു പ്രത്യക്ഷ സമരപരിപാടികളും സംഘടിപ്പിക്കാന്‍ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപിടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. അത് ഓരോ പ്രവര്‍ത്തകനും ഉള്‍ക്കൊള്ളണം.രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ എന്നും മാനിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു.

English summary
Opposition leader Ramesh Chennithala has criticized the Kerala Police and the Home Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X