കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു; ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അല്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവയ്ക്കണം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടന്നത് എന്നു വേണം അദ്ദേഹത്തിന്റെ ന്യായീകരണത്തില്‍ നിന്നു മനസിലാക്കാനെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് ചെന്നിത്തലയുടെ വിമര്‍ശനം.

 ഐസക് ഉടന്‍ രാജിവയ്ക്കണം.

ഐസക് ഉടന്‍ രാജിവയ്ക്കണം.

മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്. അല്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവയ്ക്കണം. കഴിഞ്ഞ രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

 വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്

വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്

പരസ്യമായി മുഖ്യമന്ത്രി തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥം ആ മന്ത്രിയില്‍ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാണ്. മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല. കെ.എസ്.എഫ്.ഇ യിലെ വിജിലന്‍സ് റെയ്ഡ് ആരുടെ വട്ടാണെന്നാണ് മന്ത്രി തോമസ് ഐസക്ക് നേരത്തെ ചോദിച്ചത്.

മുഖ്യമന്ത്രിയുടെ അറിവോടെ

മുഖ്യമന്ത്രിയുടെ അറിവോടെ

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സിനെതിരെ ഗുരുതരമായ ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് റെയ്ഡ് നടന്നത് എന്നു വേണം അദ്ദേഹത്തിന്റെ ന്യായീകരണത്തില്‍ നിന്നു മനസിലാക്കാന്‍.

ഐസക്ക് ഉറച്ച് നില്‍ക്കുന്നുണ്ടോ

ഐസക്ക് ഉറച്ച് നില്‍ക്കുന്നുണ്ടോ

റെയ്ഡില്‍ ഗൂഢാലോചന എന്ന് ഐസക്ക് പറഞ്ഞതില്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരസ്പര വിശ്വാസവും, മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടിരിക്കുകയാണിവിടെ. കെ.എസ്.എഫ്.ഇ റെയ്ഡില്‍ ആര്‍ക്കാണ് വട്ടെന്ന പഴയ ചോദ്യത്തില്‍ തോമസ് ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam
കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

അതേസമയം, കേരളത്തിലെ വിവാദങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിലായി നേതാക്കള്‍ രൂക്ഷമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ വൈകാരിക പ്രകടനം നടത്തിയത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവന നടത്തുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധിക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു.

വൈകാരിക പ്രകടനം വേണ്ടായിരുന്നു, ഐസക്കിന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിവൈകാരിക പ്രകടനം വേണ്ടായിരുന്നു, ഐസക്കിന്റെ പ്രസ്താവനയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

അരൂരുകാര്‍ അനുഭവിക്കണം, ഒരു പണിയും എടുക്കാത്ത ഷാനിമോളെയാണ് ജയിപ്പിച്ചത്; വീണ്ടും ജി സുധാകരന്റെ വിമര്‍ശനംഅരൂരുകാര്‍ അനുഭവിക്കണം, ഒരു പണിയും എടുക്കാത്ത ഷാനിമോളെയാണ് ജയിപ്പിച്ചത്; വീണ്ടും ജി സുധാകരന്റെ വിമര്‍ശനം

സ്വപ്‌നയുടെ മഹത്തായ സേവനത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് മാസം 3.18 ലക്ഷം; ചോദ്യങ്ങളുമായി വിടി ബല്‍റാംസ്വപ്‌നയുടെ മഹത്തായ സേവനത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് മാസം 3.18 ലക്ഷം; ചോദ്യങ്ങളുമായി വിടി ബല്‍റാം

എപ്പോള്‍ വേണമെങ്കിലും ബിജെപിയാകാന്‍ തയ്യാറാകുന്ന കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കും; പി രാജീവ്എപ്പോള്‍ വേണമെങ്കിലും ബിജെപിയാകാന്‍ തയ്യാറാകുന്ന കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കും; പി രാജീവ്

English summary
Opposition leader Ramesh Chennithala has demanded the resignation of Finance Minister Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X