Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയ്ക്ക് ഹരിപ്പാടിൽ തോല്‍ക്കുമെന്ന ഭീതി, സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നു; തുറന്നടിച്ച് കെ സുരേന്ദ്രൻ

പാലക്കാട്: എല്‍ഡിഎഫിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷവിമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേരളത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് അവിശുദ്ധ സഖ്യമാണെന്നും യുഡിഎഫ് എല്‍ഡിഎഫിന്റെ അടിമകളായി മാറിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തലയില്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫ് എല്‍ഡിഎഫിന് വാഗ്ദാനം ചെയ്തത് ഇതിന്റെ ഉദ്ദാഹരണമാണെന്നും പാലക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

 രാഷ്ട്രീയ ധാര്‍മ്മികതയില്ല

രാഷ്ട്രീയ ധാര്‍മ്മികതയില്ല

യുഡിഎഫിന് 6 സീറ്റ് ഉണ്ടായിട്ടും 4 സീറ്റുള്ള എല്‍ഡിഎഫിനെ പിന്തുണച്ചു. കേരളത്തില്‍ യുഡിഎഫിന്റെ പ്രസക്തി തന്നെ ഇല്ലാതായി. സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും ഇരുമുന്നണികളുമായി പരസ്യമായ കൂട്ടുകെട്ടാണുള്ളത്. രണ്ട് കൂട്ടര്‍ക്കും രാഷ്ട്രീയ ധാര്‍മ്മികതയില്ല. പത്തനംതിട്ട നഗരസഭയില്‍ പോപുലര്‍ഫ്രണ്ടുമായാണ് എല്‍ഡിഎഫ് സഖ്യം.

തോല്‍ക്കുമെന്ന ഭീതി

തോല്‍ക്കുമെന്ന ഭീതി

ഒരു വശത്ത് ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫും മറുഭാഗത്ത് പോപുലാര്‍ ഫ്രണ്ടുമായി എല്‍ഡിഎഫും സഖ്യത്തിലാണ്. ഭരണം ബിജെപിക്ക് ലഭിക്കുമെന്നുറപ്പുള്ള സ്ഥലങ്ങളില്‍ പരസ്പരം ഒന്നിക്കാമെങ്കില്‍ പിന്നെ എന്തിനാണ് രണ്ട് മുന്നണികളായി മത്സരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് തോല്‍ക്കുമെന്ന ഭീതി കാരണമാണ് ചെന്നിത്തല സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നത്.

അടിമവേല

അടിമവേല

സിപിഎമ്മിന് അടിമവേല ചെയ്തതുകൊണ്ട് ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മനസിലാക്കണം. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും കൂട്ടിയാല്‍ നാല് അല്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ വോട്ട് തേടിയവര്‍ അധികാരത്തിലെത്താന്‍ സിപിഎമ്മുമായി കൂട്ടുകൂടുന്നു. എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ശക്തമായ ബഹുജന പ്രതിഷേധം നടത്തുമെന്ന് ബിജെപി പ്രസിഡന്റ് അറിയിച്ചു.

അടിമവേല

അടിമവേല

സിപിഎമ്മിന് അടിമവേല ചെയ്തതുകൊണ്ട് ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മനസിലാക്കണം. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും കൂട്ടിയാല്‍ നാല് അല്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ വോട്ട് തേടിയവര്‍ അധികാരത്തിലെത്താന്‍ സിപിഎമ്മുമായി കൂട്ടുകൂടുന്നു. എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ശക്തമായ ബഹുജന പ്രതിഷേധം നടത്തുമെന്ന് ബിജെപി പ്രസിഡന്റ് അറിയിച്ചു.

ഗുരുതരമായ തിരിച്ചടി

ഗുരുതരമായ തിരിച്ചടി

അവിശുദ്ധ സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ തിരിച്ചടി നല്‍കും. അതിനുള്ള ശക്തി ബിജെപിക്കുണ്ട്. അഴിമതിയിലും ജനദ്രോഹത്തിലും മുങ്ങിക്കുളിച്ച സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ എങ്ങനെയാണ് പ്രതിപക്ഷത്തിന് സാധിക്കുന്നത്? നെയ്യാറ്റിന്‍കരയില്‍ പാവങ്ങളെ കുടിയൊഴിപ്പിച്ച് രണ്ട് ജീവനുകള്‍ ഇല്ലാതാക്കിയ സര്‍ക്കാരിനാണ് ചെന്നിത്തല പിന്തുണ കൊടുക്കുന്നത്.

കൊവിഡ് കേസുകള്‍

കൊവിഡ് കേസുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റീവ് നിരക്കും സംസ്ഥാനത്താണ് കൂടുതല്‍. ജാതി-മത സംഘടനകളുടെ തലപ്പത്തിരിക്കുന്നവരും പണചാക്കുകളുമാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തിലുള്ളത്. ഇവരാണോ കേരളത്തിന്റെ പരിച്ഛേദമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടില്‍

മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടില്‍

ഭൂമിയില്ലാത്തവരും ആദിവാസികളും പട്ടികജാതിക്കാരും പാവപ്പെട്ടവരും മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടില്‍ മനുഷ്യരല്ലേ? ബിജെപി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കും. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിജെപി മുന്നിട്ടിറങ്ങും. സര്‍ക്കാരിനെതിരെ ശക്തമായ പ്രചരണം നടത്തും. 11ന് തൃശ്ശൂരില്‍ ചേരുന്ന സംസ്ഥാന സമിതിയില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍,ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണ ദാസ് എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+