കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദളിത് വിരുദ്ധതക്ക് നേരെ കണ്ണടക്കരുത്'; ആര്‍എല്‍വി രാമകൃഷ്ണനോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കേരള ലളിത കലാ അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ആര്‍എല്‍വി രാമകൃഷ്ണന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തല. രാമകൃഷ്ണനോട് കാട്ടിയ അപരാധത്തിനു അക്കാദമി പരസ്യമായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ദളിത് വിവേചനം രാജ്യമെമ്പാടും ചര്‍ച്ച ചെയ്യവേ, അപമാനഭാരത്താല്‍ ഒരു കലാകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ സര്‍ക്കാര്‍ കാണണമെന്നും സംഗീത നാടക അക്കാദമിക് നേരെ ഉയരുന്ന ദളിത് വിരുദ്ധ രീതികള്‍ക്ക് നേരെ കണ്ണടക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

rlv

കഴിഞ്ഞ ദിവസമായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ ചാലക്കുടിയിലെ കലാഗൃഹത്തില്‍വെച്ച് ഉറക്കഗുളികകള്‍ കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത് ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെയെന്ന് എഴുതിവെച്ചിരുന്നു. അദ്ദേഹം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം;

'സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തില്‍ മനംനൊന്ത് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത ഞെട്ടിച്ചു.

നൃത്തകലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍. ദാരിദ്രത്തോടും അവഗണയോടും പടപൊരുതിയാണ് കലാരംഗത്ത് അറിയപ്പെടുന്ന ഒരാളായി മാറിയത്. പിജിയില്‍ റാങ്ക് നേടുകയും പിന്നീട് ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഈ പ്രതിഭയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും മാതൃകാപരമായി ശിക്ഷ നല്‍കുന്നതിനായി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലനോട് ആവശ്യപ്പെടുന്നു.

ദളിത് വിവേചനം രാജ്യമെമ്പാടും ചര്‍ച്ച ചെയ്യവേ, അപമാനഭാരത്താല്‍ ഒരു കലാകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു എന്നത് അങ്ങേയറ്റം ഗൗരവത്തോടെ മന്ത്രി കാണണം. സംഗീത നാടക അക്കാദമിയുടെ നേരെ ഉയരുന്ന ദളിത് വിരുദ്ധ രീതികള്‍ക്ക് നേരെ കണ്ണടയ്ക്കരുത്. ദുര്‍ബല വിഭാഗത്തെ ചേര്‍ത്തു നിര്‍ത്താനും അവരില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

അക്കാദമി ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്ന മോഹിനിയാട്ടം പരിപാടിയില്‍ പങ്കെടുക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തെ ഒഴിവാക്കി എന്ന് മാത്രമല്ല നുണപ്രചാരണത്തിലൂടെ സമൂഹത്തിന് മുന്നില്‍ കുറ്റക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്തു. ആര്‍.എല്‍.വി രാമകൃഷ്ണനോട് കാട്ടിയ അപരാധത്തിനു അക്കാദമി പരസ്യമായി മാപ്പ് പറയണം.'

English summary
opposition leader ramesh chennithala response onr Rlv ramakrishnan lalithakala academy controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X