കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഫോണ്‍ വിവാദം; സന്തോഷ് ഈപ്പന് രമേശ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്, പരസ്യമായി മാപ്പ് പറയണം

Google Oneindia Malayalam News

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമ നടപടികള്‍ ആരംഭിച്ചു. യുണിടാക് ഉടമ സന്തോഷ് ഈപ്പന് അദ്ദേഹം വക്കീന്‍ നോട്ടീസ് അയച്ചു. അപകീത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

09

സന്തോഷ് ഈപ്പന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ സിപിഎം ആണ്. പാര്‍ട്ടിയെ പ്രീതിപ്പെടുത്തി അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ നീക്കം. സന്തോഷ് ഈപ്പനും കോടിയേരിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇത് ഇവരുടെ ഒത്തുകളിയുടെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.

ബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങിബിഹാറില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എന്‍ഡിഎ തകര്‍ന്നു, സഖ്യത്തില്‍ രണ്ടു പാര്‍ട്ടികളായി ചുരുങ്ങി

യുഎഇ കോണ്‍സുലേറ്റിന്റെ റെയ്‌സിങ് ഡേ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവരില്‍ നിന്ന് മൊബൈല്‍ ഫോണോ മറ്റു സമ്മാനങ്ങളോ വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല പറയുന്നു. ഫോണ്‍ ആരാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതിനാലാണ് വക്കീല്‍ നോട്ടീസ് അയച്ചത്. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത ശേഷണാണ് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചത്.

യുണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ കടയില്‍ നിന്ന് ആറ് ഐ ഫോണുകള്‍ വാങ്ങിയിരുന്നു. ഇതില്‍ അഞ്ചെണ്ണം സ്വപ്‌ന സുരേഷിന് കൈമാറി. ഇതിലൊന്ന് പ്രതിപക്ഷ നേതാവിന് കൊടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ചാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ കൊടുത്തത്- ഇതാണ് സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷനിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വെളിപ്പെടുത്തല്‍.

Recommended Video

cmsvideo
കേരളം; ഐ ഫോൺ വിവാദത്തിൽ നിയമ നടപടിക്ക് ഒരുങ്ങി രമേശ് ചെന്നിത്തല

English summary
Opposition Leader Ramesh Chennithala sent notice to Unitac MD Santhosh Eapen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X