കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാവായ ഞാന്‍ തന്നെ യുഡിഎഫ് ചെയര്‍മാനാകും: ചെന്നിത്തല

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ യുഡിഎഫ് ചെയര്‍മാനാകും. പ്രതിപക്ഷ നേതാവ് തന്നെയാണ് സാധാരണ ഗതിയില്‍ ചെയര്‍മാന്‍ പദവി വഹിക്കാറുള്ളതെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ തന്നെയാണ് യുഡിഎഫ് ചെയര്‍മാനാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി കെപിസിസി യോഗത്തിലും ഹൈക്കമാന്റിനെയും അറിയിച്ചിരുന്നു.

Ramesh Chennithala

സാധാരണ പ്രതിപക്ഷ നേതാവ് തന്നെയാണ് യുഡിഎഫ് ചെയര്‍മാനാകുക. എന്നാല്‍ ഇത്തവണ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ താനാണ് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഉമ്മന്‍ചാണ്ടി ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ താന്‍ തന്നെയാകും ചെയര്‍മാന്‍ സ്ഥാനം വഹിക്കുകയെന്ന് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ജുലൈ ആദ്യവാരം കെപിസിസി-ഹൈക്കമാന്റ് യോഗം ചേരുന്നുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നട്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമറിയിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

English summary
Opposition leader Ramesh Chennithala will be made the UDF chairman. Chennithala told mediapersons in New Delhi that as opposition leader, he would occupy the UDF chairman post. There were reports earlier that Oommen Chandy would be made the UDF chairman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X