Get Updates
Get notified of breaking news, exclusive insights, and must-see stories!

സജി ചെറിയാനും കൂട്ടരും മുഖ്യന്റെ രാജസദസിലെ വിദൂഷകര്‍; പരിഹസിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സജി ചെറിയാനും കൂട്ടരും മുഖ്യമന്ത്രിയുടെ രാജസദസിലെ വിദൂഷകരാണന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയറവ് പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിടുന്ന ശൈലിയില്‍ തന്നെയാണ് പിണറായി വിജയനും നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇങ്ങനെ പോയാല്‍ കര്‍ഷക സമരത്തിന് മുന്നില്‍ നരേന്ദ്ര മോദി കീഴടങ്ങിയ അതേ അനുഭവം പിണറായിക്കുമുണ്ടാകുമെന്ന മുന്നറിയിപ്പും സതീശന്‍ നല്‍കി. സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് പ്രതിപക്ഷം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. സമരം ചെയ്താല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭീഷണി. എന്നാല്‍ സമരക്കാരെ തങ്ങള്‍ കുരുതികൊടുക്കില്ലെന്നും ജയിലില്‍ പോകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

1

സില്‍വര്‍ ലൈന്‍ പദ്ധതിയോട് സി പി ഐക്കും ഇടത് സഹയാത്രികര്‍ക്കും എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരും ഉദ്യോഗസ്ഥരും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും ഡി പി ആറിലെ വസ്തുതാപരമായ തെറ്റുകള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത് തീവ്രവാദികളാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്കുള്ള മറുപടിയായിട്ടായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

2

നേരത്തെ സജി ചെറിയാനെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു. തന്റെ കാര്‍ പ്രളയത്തില്‍ ഒലിച്ചുപോയെന്ന് പറഞ്ഞ് വാവിട്ടു കരഞ്ഞയാളാണ് ഇപ്പോള്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദിയാക്കുന്നത് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. തന്റെ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ ഇത്ര മാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം ചാര്‍ത്തി കൊടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കുമെന്നും അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

3

കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്നും സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായി തുടര്‍ന്നു. കോട്ടയം കളക്ട്രേറ്റില്‍ സില്‍വര്‍ലൈന്‍ സര്‍വേക്കല്ല് സ്ഥാപിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിച്ചു. കളക്ട്രേറ്റ് ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. മലപ്പുറം തിരുനാവായിലും കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി, മാടപ്പള്ളി, കല്ലായി തുടങ്ങിയ സ്ഥലത്തും പ്രതിഷേധമുണ്ടായിരുന്നു. യു ഡി എഫും ബി ജെപിയുമാണ് പ്രധാനമായും എല്ലായിടത്തും സമരവുമായി മുന്നോട്ട് പോകുന്നത്.

Recommended Video

cmsvideo
    കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു
    4

    എന്നാല്‍ സമരത്തെ പ്രതിരോധിക്കാന്‍ തന്നെയാണ് സി പി ഐ എമ്മും സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ എല്‍ ഡി എഫ് കെ റെയില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പാര്‍ട്ടി നേതാക്കളും മന്ത്രിമാരും സമരത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. എന്ത് പ്രതിഷേധമുണ്ടായാലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, എ കെ ബാലന്‍ എന്നിവരും കെ റെയില്‍ വിരുദ്ധ സമരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+