കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് എവിടെ എന്ന അമ്മയുടെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണം; തുറന്നടിച്ച് വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ സ്വന്തം കുഞ്ഞിന് വേണ്ടി അമ്മയും അച്ഛനും നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. തന്റെ കുഞ്ഞ് എവിടെ പോയി എന്ന അമ്മയുടെ ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ സംഭവങ്ങളിലൂടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കെട്ടി നിന്ന അഴുക്കുചാല്‍ പൊട്ടി ഒലിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

രണ്ടുംകല്‍പ്പിച്ച് പ്രിയങ്ക ഗാന്ധി; 7 വന്‍ പ്രഖ്യാപനം, മൂന്ന് യാത്രകള്‍ക്ക് തുടക്കം, യുപിയില്‍ തരംഗംരണ്ടുംകല്‍പ്പിച്ച് പ്രിയങ്ക ഗാന്ധി; 7 വന്‍ പ്രഖ്യാപനം, മൂന്ന് യാത്രകള്‍ക്ക് തുടക്കം, യുപിയില്‍ തരംഗം

സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്നത് ഒരമ്മ അവര്‍ പ്രസവിച്ച കുഞ്ഞിന് വേണ്ടി നടത്തുന്ന ന്യായമായ സമരമാണ്. അവരുടെ കുടുംബ പ്രശ്‌നം രാഷ്ട്രീയവത്കരിച്ചല്ല പറയുന്നത്. ഈ വിഷയം കഴിഞ്ഞ കുറേ ദിവസങ്ങളായി ബന്ധപ്പെട്ടവര്‍ക്ക് അറിയാമായിരുന്നു. ഇന്നലെ മന്ത്രി ഉത്തരവിട്ടെന്നു പറഞ്ഞു .ആറ് മാസമായി എവിടെയായിരുന്നു മന്ത്രി വീണാ ജോര്‍ജ് . എവിടെയായിരുന്നു സാമൂഹ്യ നീതി വകുപ്പ് മന്ത്രി, എവിടെയായിരുന്നു വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി, എവിടെയായിരുന്നു ബാലാവകാശ കമ്മീഷന്‍, എവിടെയായിരുന്നു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി.

kerala

മരയ്ക്കാര്‍ റിലീസില്‍ വീണ്ടും ട്വിസ്റ്റ്; ഒടിടിയിലേക്ക് ഇല്ല, ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തീയേറ്റര്‍ ഉടമകള്‍മരയ്ക്കാര്‍ റിലീസില്‍ വീണ്ടും ട്വിസ്റ്റ്; ഒടിടിയിലേക്ക് ഇല്ല, ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് തീയേറ്റര്‍ ഉടമകള്‍

ആറ് മാസമായി ഓഫീസുകള്‍ കയറി ഇറങ്ങി നടക്കുകയാണ് ഒരമ്മ. ശ്രീമതി ടീച്ചറിന്റെ കമ്മീഷന്‍ വച്ചു എന്നാണ് പറയുന്നത്. നിയമം പാര്‍ട്ടികയ്യിലിടുക്കുകയാണ്. നിയമ വ്യവസ്ഥയെ മറികടന്ന് പാര്‍ട്ടി ,നിയമം കയ്യിലെടുക്കുന്നതിന്റെ ഗതികേടാണ് പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട ഒരമ്മക്ക് തന്റെ കുഞ്ഞിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തേണ്ടി വന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് പാര്‍ട്ടി കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനുപമയുടെ സമരം.

അത് തന്നെയാണ് കോട്ടയത്ത് നടന്നത്. ഭരണമുന്നണിയില്‍പ്പെട്ട സി പി ഐ യിലെ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. ബലാല്‍സംഘം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ജാതി പറഞ്ഞ് അധിക്ഷേപിച്ചു. എന്ത് നടപടി എടുത്തു. പ്രതിപക്ഷം പ്രതികരിച്ചപ്പോഴാണ് കേസെടുത്തത്. ഇപ്പോ എസ്.എഫ്.ഐ യുടെ പരാതിയില്‍ അവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നു. സി പി ഐ മന്ത്രിമാരോട് ചോദിക്കാനുള്ളത് നിങ്ങളുടെ മകളല്ലേ അത്. അവള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കാതെ എങ്ങനെയാണ് നിങ്ങള്‍ മന്ത്രിസഭാ യോഗത്തില്‍ പോയി പങ്കെടുക്കുന്നത്. നാണമുണ്ടോ നിങ്ങള്‍ക്ക് . ഭരണത്തിന്റെ അഹങ്കാരത്തില്‍ പാര്‍ട്ടിക്കാര്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും കുട പിടിക്കുകയാണ് സര്‍ക്കാര്‍.

സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

യഥാര്‍ത്ഥത്തില്‍ ഈ സംഭവങ്ങളിലൂടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കെട്ടി നിന്ന അഴുക്കുചാല്‍ പൊട്ടി ഒലിക്കുന്ന കാഴ്ചയാണ് കാണുന്നത്. ആറ് മാസം മുമ്പ് എല്ലാവരെയും കണ്ടപ്പോള്‍ അനുപമ ക്കൊപ്പമില്ലാത്തവര്‍ ഇപ്പോള്‍ പ്രശ്‌നം വാര്‍ത്തയായപ്പോള്‍ കീഴ്‌മേല്‍ മറിയുകയാണ്. വളരെ കര്‍ശനമായി പാലിക്കേണ്ട കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള ജെ.ജെ.ആക്ട് അട്ടിമറിച്ച ക്രിമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പിരിച്ച് വിടണം. ദത്തെടുക്കാനുള്ള മുഴുവന്‍ നടപടി ക്രമങ്ങളും അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Ajith's first wife talks about Anupama issue

English summary
Opposition leader VD Satheesan has sharply criticized the state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X