കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധിയില്‍; വൈദ്യുതി നിരക്ക് വര്‍ദ്ധന ഇടിവെട്ട് കൊണ്ടതുപോലെയാണെന്ന് വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ വൈദ്യുതി വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങള്‍ ഏറ്റവും ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളിലൂടെ പോകുമ്പോള്‍ ഇടിവെട്ട് കൊണ്ടതുപോലെയാണ് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചത്. വര്‍ഷങ്ങളായി നടന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഫലമായി ഭീമമായ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

1

കടബാധ്യതയുടെ ഭാരം മുഴുവന്‍ സാധാരണക്കാരുടെ മേല്‍ കെട്ടിവയ്ക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സാധാരണക്കാര്‍ കടന്നു പോകുന്ന സമയത്ത് ഒരു കാരണവശാലും വൈദ്യുതി നിരക്കുകള്‍ കൂട്ടരുത്. ആളുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരമാണ് നിരക്ക് വര്‍ധനവിലൂടെ ഉണ്ടാകുന്നത്.

2

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച എസ് എഫ് ഐ ക്കാര്‍ ചികിത്സാ സഹായത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ തട്ടി എടുത്തു. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശേഷി ബി ജെ പിക്ക് ഇല്ലാത്തതു കൊണ്ട് സി പി എം ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കയാണ്. അതിനുള്ള ശേഷി സി പി എമ്മി നും ഇല്ലെന്ന് അവരെ ഓര്‍മ്മപ്പെടുത്തുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ സി പി എമ്മിന് കിളി പറന്നു പോയോ എന്ന സംശയമുണ്ടെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

3

മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെ വിമര്‍ശിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ സാഹചര്യത്തില്‍ ധൂര്‍ത്ത് എന്തിനാണ്. ധനകാര്യ വകുപ്പിന് ഒന്നിനും നിയന്ത്രണമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് എല്ലാം നടക്കുന്നതെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

4

രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന സി പി എം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഒന്നും ചെയ്യത്താത് കൊണ്ടാണോ സി പി എം ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐക്കാര്‍ ചികിത്സാ സഹായത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളെല്ലാം മോഷ്ടിച്ച് കൊണ്ട് പോയത്? വയനാട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ രാഹുല്‍ ഗാന്ധി കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്തണമെന്ന സ്മൃതി ഇറാനിയുടെ ആഹ്വാനം നടപ്പാക്കാനുള്ള ശേഷി ബി ജെ പിക്കില്ല. അതുകൊണ്ട് ആ ക്വട്ടേഷന്‍ സി പി എം ഏറ്റെടുത്തിരിക്കയാണ്. എന്നാല്‍ അതിനുള്ള ശേഷി സി പി എമ്മിനും ഇല്ലെന്ന് അവരെ ഓര്‍മ്മപ്പെടുത്തുന്നു.

5

വയനാട്ടില്‍ മാര്‍ച്ച് നടത്തുമെന്ന് പറയുന്ന സി പി എം ആരോടാണ് പ്രതിഷേധിക്കുന്നത്? കറന്‍സി കടത്തിയെന്നും ബിരിയാണി ചെമ്പ് കൊണ്ട് വന്നെന്നും പ്രതിപക്ഷ നേതാവിനെതിരെ ആരോപണമില്ല. എന്നിട്ടും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. അതുപോലെയാണ് വയനാട്ടിലെ പ്രതിഷേധവും. മൊത്തത്തില്‍ നോക്കുമ്പോള്‍ സി പി എമ്മിന് കിളി പറന്നു പോയോയെന്ന് സംശയമുണ്ട്. ഭീതിയുടെയും വെപ്രളത്തിന്റെയും അന്തിമഘട്ടമായ കിളി പറക്കുന്ന അവസ്ഥയില്‍ സി പി എം എത്തിച്ചേര്‍ന്നിരിക്കുകയാണ്.

6

2019 ഒക്ടോബര്‍ 23-ന് പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ബഫര്‍ സോണ്‍ നടപ്പാക്കാന്‍ തീരുമാനമെടുത്തു. ഇതേ തീരുമാനം സുപ്രീം കോടതി വിധിയായി വന്നപ്പോള്‍ ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താലിന് ആഹ്വാനം നല്‍കി ജനങ്ങളെ കബളിപ്പിച്ചു. ജനങ്ങളെ ഇങ്ങനെ പറ്റിക്കാന്‍ സാധിക്കുമോ?

'ഇയാൾ സഞ്ജയ് ഗാന്ധിയുടെ പ്രേതമാണ്, മൂക്കാതെ പഴുത്തതിന്റെ ദോഷം', വിഡി സതീശനെതിരെ എസ് സുധീപ്'ഇയാൾ സഞ്ജയ് ഗാന്ധിയുടെ പ്രേതമാണ്, മൂക്കാതെ പഴുത്തതിന്റെ ദോഷം', വിഡി സതീശനെതിരെ എസ് സുധീപ്

English summary
Opposition leader VD Satheesan opposes power tariff hike in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X