കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയാണ് വലുത്, വ്യക്തിയല്ല: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ വിജയത്തില്‍ വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പാര്‍ട്ടിയാണ് വലുത് , വ്യക്തിയല്ല എന്നത് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കോണ്‍ഗ്രസ്സിന്റെ ഉജ്വലമായ വിജയത്തോടെ ഒന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുന്നെന്ന് വിഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സതീശന്റെ വിമര്‍ശനം.

രാജസ്ഥാനില്‍ 9 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ രോഗികള്‍ 21 ആയിരാജസ്ഥാനില്‍ 9 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ രോഗികള്‍ 21 ആയി

പൊതുസമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും, ജനസമ്മതിയും കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തോട് ചേര്‍ന്നു നില്‍ക്കുന്നത് കൊണ്ടാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണം. അതോടൊപ്പം നമ്മള്‍ ഒരുമിച്ച്, ഒറ്റമനസ്സായി അക്ഷീണം പരിശ്രമിച്ചാല്‍ ജനമനസ്സുകളിലെ അംഗീകാരവും, വിജയവും നമ്മുടെ പ്രസ്ഥാനത്തിന് കൈവരും എന്നതിന്റെ നേര്‍ച്ചിത്രം കൂടിയാകുന്നു തലശ്ശേരിയിലെ തിരഞ്ഞെടുപ്പ് വിജയം.

kerala

വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് പാര്‍ട്ടി മുന്നോട്ടു പോകുമ്പോള്‍ ഊര്‍ജ്ജമാകുന്നത് പ്രവര്‍ത്തകര്‍ പൊരുതി നേടിയ ഇത്തരം വിജയങ്ങളാണ്. കെ പി സി സി പ്രസിഡണ്ട് കെ.സുധാകരനും, കണ്ണൂര്‍ ഡി സി സി ക്കും പൊരുതി നേടിയ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍- വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മത്സരം നടന്ന 12 സീറ്റിലും വിജയിച്ചാണ് കോണ്‍ഗ്രസ് ഉജ്വല വിജയം സ്വന്തമാക്കിയത്. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള വിമതരാണ് എതിര്‍ പാനലില്‍ മത്സരിച്ചത്. നേരത്തെ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ രംഗത്തെത്തിയ മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. വര്‍ഷങ്ങളോളം ആശുപത്രിയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നയാളാണ് മമ്പറം ദിവാകരന്‍. മമ്പറത്തെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കയ്യെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്.

തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയെടുത്തതിന് പിന്നാലെ പ്രതികരിച്ച് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഈ വിജയം കോണ്‍ഗ്രസിന് ഇരട്ടിമധുരം പകരുന്നെന്നും സാധാരണ പ്രവര്‍ത്തകരുടെ വിജയമാണിതെന്നും കെ സുധാകരന്‍ പറഞ്ഞു. ആരും പ്രസ്ഥാനത്തിന് മുകളില്‍ അല്ല,
ആരും ഒഴിച്ചുകൂടാന്‍ പറ്റാത്തവരും അല്ല. കോണ്‍ഗ്രസ് വികാരം നഷ്ടപ്പെട്ടാല്‍ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദര്‍ശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ നേടിയ ഉജ്ജ്വല വിജയം. ''ചുവര്‍ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.'' ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍
കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും! കോണ്‍ഗ്രസിനേക്കാള്‍ വലുത് ഞാനാണെന്ന തോന്നലും ഞാനെന്ന മനോഭാവത്തിനും വളര്‍ത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി.

ഒന്ന് നിങ്ങള്‍ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ...ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല...ഒരു മനസ്സോടെ ഒരേ വികാരമായി ഒരു സാഗരം പോലെ ത്രിവര്‍ണ്ണ പതാക ചോട്ടില്‍ ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍...
അവര്‍ക്ക് വ്യക്തികളല്ല വലുത്, കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് മാത്രം! ഇവിടെ ആര്‍ക്കും മാറിനില്‍ക്കാനാവില്ല, മുന്നോട്ട്... ജയ് കോണ്‍ഗ്രസ്- കെ സുധാകരന്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, 30 വര്‍ഷത്തോളം ആശുപത്രിയുടെ പ്രസിഡന്റായിരുന്ന മമ്പറം ദിവാകരന്‍ കെ സുധാകരനുമായി അടുത്തിടെയാണ് അകല്‍ച്ചയുണ്ടായത്. ഈ തിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ തലശേരി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു. ഇതിന് മുമ്പ് 2016ലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസിസി നിര്‍ദ്ദേശിച്ച രണ്ട് പേരെ ഉള്‍പ്പെടുത്താത്തിന്റെ പേരിലായിരുന്നു അന്ന് തിരഞ്ഞെടടുപ്പ് നടന്നത്. മത്സരിച്ച രണ്ട് പേരും അന്ന് പരാജയപ്പെട്ടിരുന്നു. 5284 അംഗങ്ങളാണ് സംഘത്തിലുള്ളത്. 4318 പേര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയിരുന്നു. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
Opposition leader VD Satheesan responds to Congress victory at Indira Gandhi Co-operative Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X