അന്റാര്‍ട്ടിക്കയിലോ ആഫ്രിക്കയിലോ പോയി ബിസ്നസ് ചെയ്യൂ; പരാതിയില്ല; പരിഹാസവുമായി വിഡി സതീശന്
തിരുവനന്തപുരം : മണി ചെയിന്‍ തട്ടിപ്പ് ആരോപിച്ച നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി. തട്ടിപ്പ് നടന്നെന്നു പറയുന്ന 1991 - 92 കാലഘട്ടത്തില്‍ തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജില്‍ ഞാന്‍ എല്‍ എല്‍ എമ്മിനു പഠിക്കുകയാണെന്ന് വി ഡി സതീശന് പറഞ്ഞു. അന്റാര്‍ട്ടിക്കയില്‍ പോയോ ആഫ്രിക്കയില്‍ പോയോ അദ്ദേഹം ബിസിനസ് നടത്തിയാല്‍ എനിക്ക് യാതൊരു പരാതിയുമില്ലെന്നും അന്‍വറിന് തന്നോട് എന്താണ് ഇത്ര വിരോധമെന്ന് അറിയില്ലെന്ന് വി ഡി സതീശന് പറഞ്ഞു.
ഭരണകക്ഷി എം എല്‍ എ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതു തരത്തിലുള്ള അന്വേഷണവും നടത്താം. 32 വര്‍ഷം പഴക്കുമുണ്ടെന്നൊന്നും വിചാരിക്കേണ്ട . വേണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്തോ എന്നും വിഡി സതീശൻ പറഞ്ഞു . വിശദാംശങ്ങളിലേക്ക്

1991 92 കാലത്ത് പറവൂര്‍ കേന്ദ്രമാക്കി ഞാന്‍ മണിചെയിന്‍ തട്ടിപ്പു നടത്തിയെന്നാണ് ആക്ഷേപം. ആദ്യം പറഞ്ഞത് ഓണ്‍ലൈന്‍ തട്ടിപ്പെന്നാണ്. അന്ന് ഓണ്‍ലൈനും ഫോണും ഇല്ലെന്ന് അദ്ദേഹത്തെ ആരോ തിരുത്തി. പിന്നീടാണ് മണിചെയിന്‍ തട്ടിപ്പെന്നു പറഞ്ഞത്. ഞാന്‍ 1996 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായാണ് പറവൂരില്‍ എത്തുന്നത്. അതിന് മുന്‍പ് രണ്ട് വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ മാത്രമാണ് പറവൂരില്‍ പോയിട്ടുള്ളത്.

അങ്ങനെയുള്ള ഞാന്‍ ആയിരം പേരെ പറ്റിച്ചെന്നാണ് ആരോപണം. അഞ്ച് തവണയായി പറവൂരില്‍ എം.എല്‍.എയാണ്. ഒരോ തവണയും ഭൂരിപക്ഷം കൂടിയിട്ടുണ്ട്. അങ്ങനെ ജയിക്കുന്ന സ്ഥലത്താണ് ഞാന്‍ ആയിരം പേരെ പറ്റിച്ചെന്നു പറയുന്നത്. തട്ടിപ്പ് നടന്നെന്നു പറയുന്ന 1991- 92 കാലഘട്ടത്തില്‍ തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജില്‍ ഞാന്‍ എല്‍.എല്‍.എമ്മിനു പഠിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലും എം.എല്‍.എ അടിസ്ഥാനരഹിതമായ ഈ ആരോപണം ഉന്നയിച്ചു. 23 വര്‍ഷം മുന്‍പ് മരിച്ചുപോയ എന്റെ അച്ഛനെതിരെ വരെ മോശമായി എഴുതി. അദ്ദേഹത്തിന് എന്താണ് എന്നോടിത്ര വിരോധമെന്ന് അറിയില്ല. അന്റാര്‍ട്ടിക്കയില്‍ പോയോ ആഫ്രിക്കയില്‍ പോയോ അദ്ദേഹം ബിസിനസ് നടത്തിയാല്‍ എനിക്ക് യാതൊരു പരാതിയുമില്ല.

ഉമ്മന്‍ ചാണ്ടിയും കെ.ടി ജലീലും അവധിക്ക് അപേക്ഷ നല്‍കിയപ്പോഴാണ് പി.വി അന്‍വറിന് ഇതൊന്നും ബാധകമല്ലേയെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചത്. അതാണ് വിരോധത്തിന് കാരണം. ഞാന്‍ ബോംബെ ആസ്ഥാനമായുള്ള കമ്പനി നടത്തി തട്ടിപ്പു നടത്തിയെന്നാണ് പറയുന്നത്. ഞാന്‍ ആകെ ഡയറക്ടറായിട്ടുള്ളത് സര്‍ക്കാരിന്റെ കീഴില്‍ ടൂറിസം മന്ത്രി ചെയര്‍മാനായുള്ള മുസരിസിലാണ്. അതുതന്നെ രാജിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.

ഞാന്‍ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടെന്നു കാട്ടി ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനിലോ കോടതിയിലോ ഒരു പരാതി പോലുമില്ല. ഈ സ്ഥാനത്ത് ഇരുന്നു പോയി എന്നതുകൊണ്ട് എന്തും പറയാമെന്നാണോ? മരിച്ചു പോയ പിതാവിനെ പോലും അപമാനിക്കുകയാണ്. രാഹുല്‍ ഗാന്ധിയെ പോലുള്ള ആളുകളെയും ഇതിന്റെ പേരില്‍ ആക്ഷേപിക്കുകയാണ്. ഞാന്‍ മറുപടി കൊടുക്കണമെന്നും ഞങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടണമെന്നുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അങ്ങനെ മുഖ്യധാരയിലേക്ക് എത്താമെന്നായിരിക്കും വിചാരിക്കുന്നത്. ഏതായാലും ഞാന്‍ അതിനില്ല.

എം.എല്‍.എമാര്‍ക്കെതിരെ പലരും നിരവധി പരാതികള്‍ എന്നോട് പറയാറുണ്ട്. 50 ലക്ഷം രൂപ തട്ടിച്ച കാര്യവും മറ്റു പല തട്ടിപ്പുകളും. നിയമസഭയില്‍ ഉന്നയിക്കണമെന്നാണ് ആവശ്യം. മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അത് അന്വേഷിച്ച് അവതരിപ്പിക്കും. എന്നാല്‍ എം.എല്‍.എമാര്‍ക്കെതിരായ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാനാകില്ലെന്ന മറുപടിയാണ് ഞാന്‍ അവര്‍ക്കു നല്‍കാറുള്ളത്. ഞാന്‍ ആര്‍ക്കും 50 ലക്ഷം രൂപ കൊടുക്കാനില്ല- വിഡി സതീശന് പറഞ്ഞു.

കടം വാങ്ങാറുണ്ട്. വാങ്ങിയാല്‍ തിരിച്ചുകൊടുക്കാറുമുണ്ട്. അല്ലാതെ ഇതുവരെ ഒരാളെയും പറ്റിച്ചിട്ടില്ല. മുഖ്യന്ത്രിയുടെ കൈയ്യില്‍ 50 ലക്ഷം തട്ടിച്ചതിന്റെ ക്രൈംബ്രാഞ്ച് അന്വേഷിച്ച ഫയലുകളുണ്ട്. ഞാന്‍ ഇതൊന്നും നിയമസഭയില്‍ പറഞ്ഞിട്ടില്ല. എം.എല്‍.എമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. ഇതനുവദിച്ചാല്‍ നിയമസഭയുടെ കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് ആര്‍ക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണം ആര്‍ക്കും ഉന്നയിക്കാമെന്ന സ്ഥിതിവരും.

സര്‍ക്കാര്‍ നിങ്ങളുടെ കൈയ്യിലല്ലേ. ഭരണകക്ഷി എം.എല്‍.എ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതു തരത്തിലുള്ള അന്വേഷണവും നടത്താം. 32 വര്‍ഷം പഴക്കുമുണ്ടെന്നൊന്നും വിചാരിക്കേണ്ട. വേണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്തോ. പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തെന്നും മൊഴിയെടുത്തെന്നുമൊക്കെ പറഞ്ഞ് അപമാനിക്കാമല്ലോ. അപമാനിക്കാം, പക്ഷെ തോല്‍പ്പിക്കാനാകില്ല. വേണമെങ്കില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഉള്ള കാര്യങ്ങള്‍ കൂടി അന്വേഷിച്ചോ.

സര്‍ക്കാര്‍ നിങ്ങളുടെ കൈയ്യിലല്ലേ. ഭരണകക്ഷി എം.എല്‍.എ എനിക്കെതിരെ ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതു തരത്തിലുള്ള അന്വേഷണവും നടത്താം. 32 വര്‍ഷം പഴക്കുമുണ്ടെന്നൊന്നും വിചാരിക്കേണ്ട. വേണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്തോ. പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തെന്നും മൊഴിയെടുത്തെന്നുമൊക്കെ പറഞ്ഞ് അപമാനിക്കാമല്ലോ. അപമാനിക്കാം, പക്ഷെ തോല്‍പ്പിക്കാനാകില്ല. വേണമെങ്കില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഉള്ള കാര്യങ്ങള്‍ കൂടി അന്വേഷിച്ചോ.

മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ ബില്‍ ചര്‍ച്ചാവേളയില്‍ ഉന്നയിച്ച ഈ അടിസ്ഥാനരഹിതമായ ആരോപണം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണം. ഇന്നലെ ഞാന്‍ സഭയില്‍ ഇല്ലാതിരുന്ന സമയത്താണ് ആരോപണം ഉന്നയിച്ചത്. ഉണ്ടായിരുന്നെങ്കില്‍ ആപ്പോള്‍ തന്നെ മറുപടി നല്‍കാമായിരുന്നു. ഇനി അപമാനിക്കാന്‍ വേണ്ടി എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തതാണെങ്കില്‍ അതിനെ ആ രീതിയില്‍ തന്നെ കാണാം- വിഡി സതീശന് പറഞ്ഞു.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications