കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസൗഹാർദം നിലനിർത്താൻ കോൺഗ്രസ് മുന്നിലുണ്ടാകും; ചങ്ങനാശ്ശേരി ബിഷപ്പിനെ കണ്ട് സതീശനും സുധാകരനും

Google Oneindia Malayalam News

കോട്ടയം: പാലാ ബിഷപ്പുമായി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികൾ ഉള്ളതുകൊണ്ടാണ് ബിഷപ്പിനെ കാണാൻ തയ്യാറാകാതിരുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, മതേതരത്വമാണ് കോൺഗ്രസ് സൃഷ്ടിയെന്നും അത് ഉയർത്തിപ്പിടിക്കാനാണ് ബിഷപ്പുമാരെയും ഇമാമുമാരെയും കാണാനെത്തിയതെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പ്രതികരണം.

1

പാലാ ബിഷപ്പിൻ്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് അനുരഞ്ജന ചർച്ചകളുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാക്കൾ ഇന്ന് വൈദികരെ കാണാനെത്തിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാവിലെ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് മാർ പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പുമായി ഒരുമണിക്കൂറോളം സംസാരിച്ചു.

സന്തോഷവാർത്ത! ഇനി മുതൽ എല്ലാ ജില്ലകളിലും ഓൺലൈനായി മദ്യം ലഭിക്കും; അറിയേണ്ടത് എന്തൊക്കെ?സന്തോഷവാർത്ത! ഇനി മുതൽ എല്ലാ ജില്ലകളിലും ഓൺലൈനായി മദ്യം ലഭിക്കും; അറിയേണ്ടത് എന്തൊക്കെ?

2

നാർക്കോട്ടിക് ജിഹാദ് വിവാദം കേരളത്തിൽ വലിയ ചർച്ചാവിഷയമായി കത്തിപ്പടരുന്ന സാഹചര്യത്തിലാണ് വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ് മുൻകൈയെടുക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും നടത്തി വിഷയത്തെ സമവായത്തിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സർക്കാർ മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ച് ചർച്ചക്ക് തയ്യാറായാൽ അതിനെ പൂർണ്ണമായും സ്വാഗതം ചെയ്യുമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

മതസൗഹാര്‍ദത്തിന് പോറലേല്‍ക്കാതിരിക്കാനുള്ള ശ്രമവുമായിട്ടാണ് മതനേതാക്കൾ ഒത്തുചേര്‍ന്നത്. ഈ ഇഴയടുപ്പം തന്നെയാണ് വര്‍ഗീയവാദികളെ ഇത്രയുംകാലം അകറ്റിനിര്‍ത്താന്‍ കേരള സമൂഹം പുറത്തെടുത്തിരുന്ന ആയുധമെന്നും വിഡി സതീശൻ പറഞ്ഞു. മതസൗഹാര്‍ദവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ സമൂഹത്തിനാകെ പ്രചോദനമാകേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും പ്രതിപക്ഷനേതാവ് സൂചിപ്പിച്ചു

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

3

എന്നാൽ, കേരളത്തില്‍ മതസൗഹാര്‍ദം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പ്രതികരണം. മതേതരത്വം സംരക്ഷിക്കാൻ ഏതറ്റംവരെയും കോൺഗ്രസ് നിലകൊള്ളുമെന്നും സന്ദർശനത്തിനു ശേഷം കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.

4

ആനപ്പുറത്തു പോകുന്നവനോട് പട്ടിക്കുരക്കുന്നത് പോലെ മുഖ്യമന്ത്രി പ്രതിപക്ഷത്തിൻ്റെ ആവശ്യം അവഗണിച്ചു. ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ ആണ് ബിജെപിയെന്നും കെ സുധാകരൻ വിമർശിച്ചു. വിഷയം മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നർകോട്ടിക് ജിഹാദിനെക്കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കാനില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

കണ്ണുകെട്ടി തലതിരിച്ചുവച്ച് കീബോർഡിൽ മാസ്സ് പെർഫോമൻസുമായി അമല രവീന്ദ്രൻ!കണ്ണുകെട്ടി തലതിരിച്ചുവച്ച് കീബോർഡിൽ മാസ്സ് പെർഫോമൻസുമായി അമല രവീന്ദ്രൻ!

5

കോൺഗ്രസിന് ഇക്കാര്യത്തിൽ ഭിന്നഭിപ്രായമില്ല, ഒറ്റ അഭിപ്രായം മാത്രമാണുള്ളത്. കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം അഭിപ്രായം പറയും. വി ഡി സതീശൻ കോട്ടയത്തെ കോൺഗ്രസ്‌ യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ടാണ് ബിഷപ്പ് ഹൗസിൽ വരാതിരുന്നതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സുധാകരൻ മറുപടി നൽകി. പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ തീർച്ചയായും പ്രതിപക്ഷനേതാവ് ഇവിടെ എത്തുമെന്നും സുധാകരൻ വ്യക്തമാക്കി.

6

അതേസമയം, വിവാദ പ്രസ്താവനയിൽ പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ആലോചനയിലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പാലാ ബിഷപ്പിനെ വിശദീകരണം വന്നതിൽ മതസ്പർധയുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. തങ്ങളുടെ വിഭാഗത്തിന് വേണ്ടത്ര മുന്നറിയിപ്പ് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.

7

അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപ്പോൾ, ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ കൂടുതൽ പ്രകോപനപരമായി പോകാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടതെന്നും കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

English summary
Opposition leader VD Satheesan said that there are no problems with the Bishop of Pala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X