കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല; എല്ലാ സമുദായത്തോടും വോട്ട് ചോദിച്ചിട്ടുണ്ട്: വിഡി സതീശന്‍

Google Oneindia Malayalam News

ദുബായ്: ഒരു സമുദായത്തെയും താന്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ എല്ലാ സമുദായത്തോടും വോട്ട് ചോദിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്‍ എസ് എസ് പ്രസിഡന്റ് സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കാണ് വി ഡി സതീശന്റെ മറുപടി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ഒന്നരമണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യര്‍ഥിച്ച ആളാണ് സതീശന്‍.ജയിച്ചതിന് ശേഷം ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്നാണ് സതീശന്‍ പറഞ്ഞത്. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കാണ് സതീശന്റെ മറുപടി.

vd sathhesan

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇതേ ആരോപണം എന്‍ എസ് എസ് ഉന്നയിച്ചിരുന്നു. ഒരുകാലത്തും എന്‍ എസ് എസ്സിനെ തള്ളി പറഞ്ഞിട്ടില്ല. സെക്കുലറിസം എന്നാല്‍, മതനിരാസമല്ല, എല്ലാവരെയും ചേര്‍ത്തു നിര്‍ത്തലാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയവാദികളുടെ വോട്ട് വേണ്ടാ എന്നു പറഞ്ഞിട്ടുണ്ട്. അല്ലാതെ ആരുടെയെങ്കിലും വോട്ടു വേണ്ടാ എന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് വി ഡി സതീശന്‍പറഞ്ഞു.

അതേസമയം, ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നു കരുതിയെന്നും എന്നാല്‍, ജയിച്ചുവന്നശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങുന്ന സമ്പ്രദായമില്ലെന്നാണെന്നും വി ഡി സതീശനെ വിമര്‍ശിച്ച് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ഗുജറാത്തിലും വിമതപ്പട, എംഎല്‍എമാരടക്കം സ്വതന്ത്രരായി മത്സരിക്കും..; അമ്പരന്ന് ബിജെപി ക്യാംപ്ഗുജറാത്തിലും വിമതപ്പട, എംഎല്‍എമാരടക്കം സ്വതന്ത്രരായി മത്സരിക്കും..; അമ്പരന്ന് ബിജെപി ക്യാംപ്

തിരഞ്ഞെടുപ്പിനു മുമ്പ് വി.ഡി. സതീശന്‍ ചങ്ങനാശ്ശേരിയില്‍വന്ന് തന്റെയടുത്തിരുന്ന് ഒന്നരമണിക്കൂറോളം സംസാരിച്ചിരുന്നു. ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. അപ്പോള്‍തന്നെ താന്‍ പറവൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് എല്ലാ വീടുകളിലും പോയി പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു നായരല്ലേ, ജയിച്ചോട്ടെയെന്നേ കരുതിയുള്ളൂ. എന്നാല്‍, ജയിച്ചശേഷം ആദ്യം പറഞ്ഞത് ഒരു സാമുദായിക നേതാക്കളുടെയും തിണ്ണനിരങ്ങാറില്ലെന്നാണ്- സുകുമാരന്‍ നായര്‍ പറഞ്ഞു.

English summary
Opposition leader VD Satheesan says all communities have been asked to vote in the elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X