കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തും ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വിഎസ്

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: വെള്ളാപ്പള്ളി എന്തും ഏറ്റെടുക്കുന്ന എട്ടുകാലി മാമ്മൂഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ആന ഗര്‍ഭം ധരിച്ചാല്‍ അതു ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയുമെന്ന് വി എസ് പറഞ്ഞു. തന്റെ യാത്രയോട് വി എസ് എഴുന്നേറ്റുവെന്നുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റയാത്രയോടെ വി എസ്- വെള്ളാപ്പള്ളി വാക്‌പോര് മൂര്‍ച്ഛിച്ചിരിക്കുകയായിരുന്നു. സമത്വമുന്നേറ്റ യാത്രയുടെ അവസാനം ജലസമാധിയാണെന്ന് വി എസിന്റെ വാക്കുകളാണ് പുതിയ പോരിന് തുടക്കമായത്.

വെള്ളാപ്പള്ളി എട്ടുകാലി മാമ്മൂഞ്ഞ്

വെള്ളാപ്പള്ളി എട്ടുകാലി മാമ്മൂഞ്ഞ്

എന്തും ഏറ്റെടുക്കുന്ന എട്ടുകാലി മാമ്മൂഞ്ഞൊണ് വെള്ളാപ്പള്ളി നടേശനെന്ന് വി എസ് അച്ച്യുതാനന്ദന്‍. ആന ഗര്‍ഭം ധരിച്ചാല്‍ അതു ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയുമെന്ന് വി എസ് പറയും

വാക്‌പോര് മൂര്‍ച്ഛിച്ചത്

വാക്‌പോര് മൂര്‍ച്ഛിച്ചത്

വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയോടെയാണ് വി എസ്- വെള്ളാപ്പള്ളിയുടെ വാക്‌പോര് മൂര്‍ച്ഛിച്ചത്. സമത്വമുന്നേറ്റ യാത്രയുടെ അവസാനം ജലസമാധിയാണെന്ന് വി എസിന്റെ വാക്കുകളാണ് പുതിയ പോരിന് തുടക്കമായത്.

വെള്ളാപ്പള്ളിക്ക് ആര്‍ എസ് എസിന്റെ നിക്കര്‍

വെള്ളാപ്പള്ളിക്ക് ആര്‍ എസ് എസിന്റെ നിക്കര്‍

സമത്വ മുന്നേറ്റ യാത്ര ആറ്റിങ്ങലില്‍ എത്തുമ്പോല്‍ വെള്ളാപ്പള്ളിയുടെ വേഷം ആര്‍ എസ്സു എസ്സുക്കാരുടെ നിക്കറും ഷര്‍ട്ടുമായിരിക്കും.

 ശുഭം എന്നു പറയേണ്ടി വരുമോ?

ശുഭം എന്നു പറയേണ്ടി വരുമോ?

ശംഖുമുഖത്ത് യാത്ര അവസാനിക്കുമ്പോള്‍ വെള്ളാപ്പള്ളി നാണക്കേടിന്റെ അവസാനത്തിലായിരിക്കും അതോടെ വെള്ളാപ്പള്ളി ജലസമാധിയാകും. അപ്പോള്‍ കൂടെയുള്ള അണികള്‍ ശുഭം എന്നുപറയേണ്ട അവസ്ഥ വരും.

പ്രതികരിച്ചത്

പ്രതികരിച്ചത്

വിഎസ് അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ കാലുപൊള്ളിയ കുരങ്ങന്റെ ചാട്ടം പോലെയാണെന്ന് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി എസ് വെള്ളാപ്പള്ളിക്കെതിരെ പ്രതികരിച്ചത്.

 സ്വന്തം പാര്‍ട്ടിക്കാര്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കി

സ്വന്തം പാര്‍ട്ടിക്കാര്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കി

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ക്യാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയമാക്കയ ആളാണ് വി എസ്. സമാധിയായ കിടന്ന അദ്ദേഹം സമത്വമുന്നേറ്റ യാത്ര എന്നു കേട്ടപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്.

English summary
a opposition leader vs achuthanandan against vellappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X