Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടീച്ചറമ്മയ്ക്ക് നിക്കപ്പൊറുതിയില്ലാതയോടെ ഇരട്ടചങ്കന് പ്രതിയെ കയ്യാമം വെപ്പിക്കാൻ കഴിഞ്ഞു'

കണ്ണൂര്‍: വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനം ബിജെപി നേതാവുമായ പദ്മരാജനെ പോലീസ് പിടികൂടിയിരിക്കുയാണ്. ഒരു മാസത്തോളം ഒളിവില്‍ കഴിയുകയായിരുന്ന പത്മരാജനെ വിളക്കോട്ടൂരിലെ ഒരു ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. പ്രതിയുടെ സഹപ്രവര്‍ത്തകരെയടക്കം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചത്.

പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സാമൂഹ്യ മാധമങ്ങളിലടക്കം വലിയ പ്രതിഷേധം നടന്ന് വരികയായിരുന്നു. പ്രതിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ നിരാഹര സമരവും നടന്ന് വരികയായിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ അറസ്റ്റ് ഉണ്ടാവുന്നത്. പ്രതി അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും വാളയാർ പ്രതികളെ പോലെ ഇയാളും രക്ഷപ്പെടുന്ന നിലയുണ്ടാവരുതെന്നാണ് പ്രതിപക്ഷത്തെ യുവനേതാക്കള്‍ പ്രതികരിക്കുന്നത്.

ഇന്നേക്ക് ഒരു മാസമായി

ഇന്നേക്ക് ഒരു മാസമായി

ഒമ്പതു വയസ്സുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി കൊടുത്തിട്ട് ഇന്നേക്ക് ഒരു മാസമായി. ഒടുവിൽ പ്രതിയെ പിടി കൂടാൻ ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരേണ്ടി വന്നു. ഇനി വാളയാർ പ്രതികളെ പോലെ ഇയാളും രക്ഷപ്പെടുന്ന നിലയുണ്ടാവരുത്. 'അയാള് ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്' എന്ന് ആരോഗ്യ മന്ത്രി പറയുന്ന സ്ഥിതിയുണ്ടാവരുത്. ജാഗ്രത തുടരണം എന്നാണ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ് പ്രതികരിച്ചത്.

നിക്കപ്പൊറുതിയില്ലാതായപ്പോൾ

നിക്കപ്പൊറുതിയില്ലാതായപ്പോൾ

പ്രതിഷേധം ആളിക്കത്തിയപ്പോൾ പ്രതി പദ്മരാജൻ പിടിക്കപ്പെട്ടു . കോവിഡ് കാലത്ത് മറന്നു പോയെന്നു പറഞ്ഞ ടീച്ചറമ്മയ്ക്ക് നിക്കപ്പൊറുതിയില്ലാതായപ്പോൾ ഇരട്ടചങ്കന് നാടു വിട്ടുവെന്ന് പറയുന്ന പ്രതിയെ കയ്യാമം വെപ്പിക്കാൻ കഴിഞ്ഞുവെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സികെ സുബൈറിന്‍റെ പ്രതികരണം.

തരികിട കളിക്കാനാണ് ഭാവമെങ്കിൽ

തരികിട കളിക്കാനാണ് ഭാവമെങ്കിൽ

ഈ ഭീകരന് ശിക്ഷവാങ്ങിക്കൊടുക്കുന്നതിൽ തരികിട കളിക്കാനാണ് ഭാവമെങ്കിൽ കത്വ യിലെ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി പോരാട്ടം നടത്തിയ പാർട്ടിയുടെയുവ നേതാക്കൾ ഈ കൊച്ചനുജത്തിയുടെ കുടുംബത്തോടൊപ്പം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഏതറ്റം വരെയും ഉണ്ടാകുമെന്നും സുബൈര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സമരം അവസാനിപ്പിച്ചു

സമരം അവസാനിപ്പിച്ചു

പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്‍റെ നിരാഹാര സമരം അവസാനിപ്പിക്കുന്നതായി റിജില്‍ മാക്കുറ്റി അറിയിച്ചു. പെൺകുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള നിരാഹാര സമരം കണ്ണൂർ എസ്പി ഓഫീസിനു മുന്നിലായിരുന്നു തുടങ്ങിയത്. പോലീസ് അറസ്റ്റ് ചെയ്തതോടെ കണ്ണൂർ ടൗൺ സ്റ്റേഷനിലും നേതാക്കള്‍ സമരം തുടര്‍ന്നിരുന്നു.

"സംഘി പോലീസ്"

അതേസമയം, ഇനിയെങ്കിലും എൽഡിഎഫ് സർക്കാരിന് കീഴിലെ പോലീസ് "സംഘി പോലീസ്" ആണെന്ന ആക്ഷേപം നിര്‍ത്തുമോ എന്നായിരുന്നു സിപിഎം നേതാവ് പി ജയരാജന്‍റെ പ്രതികരണം. 'പാലത്തായി പീഡനക്കേസിലെ പ്രതി ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിലായി. ഇനിയെങ്കിലും എൽഡിഎഫ് സർക്കാരിന് കീഴിലെ പോലീസ് "സംഘി പോലീസ്" ആണെന്ന ആക്ഷേപം ലീഗ്-കോൺഗ്രസ്സ്-എസ്ഡിപിഐക്കാർ തിരുത്തുമോ?-ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+