Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയുടെ രാജിയില്‍ കുറഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം!! പ്രതിഷേധം ശക്തം!! നിയമസഭ പിരിഞ്ഞു!

പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. മണിയെ ബഹിഷ്‌കരിച്ചാണ് ഇന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

തിരുവനന്തപുരം: എംഎം മണിയുടെ വിവാദ പരാമര്‍ശത്തില്‍ രണ്ടാം ദിവസവും നിയമസഭ പ്രക്ഷുബ്ധം. എംഎം മണിക്കെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് സബ്മിഷന്‍ റദ്ദാക്കി. മണിയുടെ രാജിയില്‍ കുറഞ്ഞൊന്നും അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.

പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. മണിയെ ബഹിഷ്‌കരിച്ചാണ് ഇന്ന് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മണിയോട് ചോദ്യം ചോദിക്കേണ്ടെന്നും പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

niyama sabha

വിഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കറുത്ത ബാനര്‍ ഉപയോഗിച്ച് ഇന്നും സ്പീക്കറുടെ ഡയസ് പ്രതിപക്ഷ അംഗങ്ങള്‍ മറച്ചു.

മണിയുടെ വിവാദ പരാമര്‍ശത്തെ തുടര്‍ന്നുള്ള ബഹളത്തില്‍ തുടര്‍ച്ചയായ രണ്ടംാ ദിവസമാണ് സഭ പിരിഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ചയും സഭയില്‍ മണിക്കെതിരെ ശക്തമായ ബഹളം ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+