കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ പ്രതിപക്ഷ ബഹളം; കറുത്ത ബാനറുമായി ചെയര്‍ മറച്ച് പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ സമ്മേളനം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെക്കുകയായിരുന്നു.

മൂന്നാര്‍ കയ്യേറ്റവും മന്ത്രിയുടെ പരാമര്‍ശവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് സഭാതലം പ്രക്ഷുബ്ദമായത്. പ്രതിപക്ഷാംഗങ്ങള്‍ കറുത്ത ബാനറുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് ചുറ്റും എത്തുകയായിരുന്നു.

Legislative Assembly

പ്രതിപക്ഷത്തിന്റെ ഇത്തരം പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ ക്ഷുഭിതനായി. കസേര മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ചതില്‍ സ്പീക്കര്‍ അതൃപ്തി അറിയിച്ചു. മറ്റ് നിയമസഭകളിലൊന്നും ഇത്തരം പ്രതിഷേധം ഇല്ലെന്നും, എന്ത് അരാജകത്വമാണ് കാണിക്കുന്നതെന്നും സ്പീക്കര്‍ ചോദിച്ചു.

തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളും സ്പീക്കറുമായി വാക്കേറ്റമുണ്ടായി. മണി രാജിവയ്ക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ ചെയ്യുവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സഭ നിര്‍ത്തിവെച്ചത്.

English summary
Opposition protest assembly meeting, stops for time being
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X