ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം..ബജറ്റ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..!!
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ചോര്‍ന്നുവെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ബജറ്റ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.ബജറ്റ് ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യമെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.

ബജറ്റ് ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യമെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.

ബജറ്റിലെ കണക്കുകള്‍ സോഷ്യല്‍ മീഡിയ വഴിയും ചാനലുകല്‍ വഴിയും ബജറ്റ് പ്രസംഗത്തിന് മുന്‍പേ എത്തിയെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. ബജറ്റ് വിവരങ്ങള്‍ ധനമന്ത്രി തോമസ് ഐസകിന്റെ ഓഫീസില്‍ നിന്നു തന്നെയാണ് ചോര്‍ന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

ബജറ്റ് അവതരിപ്പിച്ചത് വരെയുള്ള വിവരങ്ങളാണ് മാധ്യമങ്ങള്‍ നല്‍കുന്നത് എന്നാണ് മുഖ്യമന്ത്രി സഭയില്‍ നല്കിയ വിശദീകരണം. എന്നാല്‍ ഭരണപക്ഷത്തിന്റെ വിശദീകരണങ്ങളില്‍ പ്രതിപക്ഷം തൃപ്തരായില്ല.

തോമസ് ഐസക് ബജറ്റ് വായിക്കുന്നതിന് സമാന്തരമായി പ്രതിപക്ഷ അംഗങ്ങളും സഭയില്‍ ബജറ്റ് വായിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബജറ്റ് ബഹിഷ്ക്കരിച്ചു. പ്രതിപക്ഷമില്ലാതെ ഐസക് ബജറ്റ് അവതരണം പൂർത്തിയാക്കി.

ബജറ്റിനിടെ ഇറങ്ങിപ്പോയ പ്രതിപക്ഷം മീഡിയ റൂമില്‍ സമാന്തര ബജറ്റ് അവതരിപ്പിച്ചു. തോമസ് ഐസക് സഭയില്‍ വായിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷം മീഡിയ റൂമിലിരുന്ന് വായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications