കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം..ബജറ്റ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..!!

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ചോര്‍ന്നുവെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. ബജറ്റ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.ബജറ്റ് ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യമെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.

പ്രതിപക്ഷ ബഹളം

ബജറ്റ് ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യമെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു.

ചോർന്നത് ധനമന്ത്രിയുടെ പക്കൽ നിന്ന്

ബജറ്റിലെ കണക്കുകള്‍ സോഷ്യല്‍ മീഡിയ വഴിയും ചാനലുകല്‍ വഴിയും ബജറ്റ് പ്രസംഗത്തിന് മുന്‍പേ എത്തിയെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. ബജറ്റ് വിവരങ്ങള്‍ ധനമന്ത്രി തോമസ് ഐസകിന്റെ ഓഫീസില്‍ നിന്നു തന്നെയാണ് ചോര്‍ന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

വിശദീകരണങ്ങളിൽ തൃപ്തരല്ല

ബജറ്റ് അവതരിപ്പിച്ചത് വരെയുള്ള വിവരങ്ങളാണ് മാധ്യമങ്ങള്‍ നല്‍കുന്നത് എന്നാണ് മുഖ്യമന്ത്രി സഭയില്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഭരണപക്ഷത്തിന്റെ വിശദീകരണങ്ങളില്‍ പ്രതിപക്ഷം തൃപ്തരായില്ല.

ബജറ്റ് ബഹിഷ്‌ക്കരിച്ചു.

തോമസ് ഐസക് ബജറ്റ് വായിക്കുന്നതിന് സമാന്തരമായി പ്രതിപക്ഷ അംഗങ്ങളും സഭയില്‍ ബജറ്റ് വായിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷമില്ലാതെ ഐസക് ബജറ്റ് അവതരണം പൂർത്തിയാക്കി.

സമാന്തര ബജറ്റ്

ബജറ്റിനിടെ ഇറങ്ങിപ്പോയ പ്രതിപക്ഷം മീഡിയ റൂമില്‍ സമാന്തര ബജറ്റ് അവതരിപ്പിച്ചു. തോമസ് ഐസക് സഭയില്‍ വായിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷം മീഡിയ റൂമിലിരുന്ന് വായിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Opposition Protest in Assembly over Budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X