Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ 'വാടക' പരാമര്‍ശം! കലിപ്പ് തീരുന്നില്ല!! പിണറായിയും ചെന്നിത്തലയും നേര്‍ക്കു നേര്‍!!

മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപരക്ഷം സഭയില്‍ ബഹളം വച്ചത്.

തിരുവനന്തപുരം: ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ വെള്ളിയാഴ്ചയും ബഹളം. മുഖ്യമന്ത്രിയുടെ 'വാടക' പരാമര്‍ശം ഉയര്‍ത്തിയാണ് പ്രതിപക്ഷം ഇന്നും ബഹളം വച്ചത്. വ്യാഴാഴ്ച സഭയിലുണ്ടായ സംഭവ വികാസങ്ങളുടെ തുടര്‍ച്ചയാണ് വെള്ളിയാഴ്ചയും കണ്ടത്.

മുഖ്യമന്ത്രി വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. സഭ ആരംഭിച്ചപ്പോള്‍ തന്നെ അംഗങ്ങള്‍ സീറ്റില്‍ നിന്ന് എണീറ്റ് ബഹളം വയ്ക്കുകയായിരുന്നു. സംഘപരിവാറിനെതിരെ പ്രതിഷേധിക്കാന്‍ തങ്ങള്‍ക്ക് പിണറായി വിജയന്റെ സാരോപദേശം ആവശ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

 പരാമര്‍ശം നീക്കണം

പരാമര്‍ശം നീക്കണം

മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപരക്ഷം സഭയില്‍ ബഹളം വച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പരാമര്‍ശം പദവിക്ക് നിരക്കാത്തതാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

 മുഖ്യമന്ത്രി പറഞ്ഞത്

മുഖ്യമന്ത്രി പറഞ്ഞത്

ബുധനാഴ്ച മറൈന്‍ഡ്രൈവിലുണ്ടായ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെ കുറിച്ച് സംസാരിക്കുന്നതിനെിടെ പിണറായി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു സഭയില്‍ ബഹളം ഉണ്ടായത്. ആക്രമണം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണോ എന്ന് സംശയിക്കുന്നുവെന്നാണ് പിണറായി പറഞ്ഞത്. ഈ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇന്നും ബഹളം ഉണ്ടായത്.

 സഭ ബഹിഷ്‌കരിച്ചു

സഭ ബഹിഷ്‌കരിച്ചു

സഭയില്‍ സ്പീക്കര്‍ പക്ഷപാത പരമായിട്ടാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍ നിര്‍ഭാഗ്യ വശാല്‍ ഒരു വിഭാഗത്തിന്റെ നേതാവായി പെരുമാറുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ സഭയില്‍ നടത്തിയ പരാമര്‍ശം ആരും ആവശ്യപ്പെടാതെ തന്നെ രേഖകളില്‍ നിന്ന് സ്പീക്കര്‍ നീക്കിയെന്നും എന്നാല്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

 വാക്കേറ്റം

വാക്കേറ്റം

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേര്‍ക്കു നേര്‍ നിന്ന് വാക്കേറ്റം നടത്തിയതിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങിയതിനെ കുറിച്ച് ചെന്നിത്തല പറഞ്ഞതാണ് വാക്കേറ്റത്തിലെത്തിയത്. സഭയിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട മുഖ്യമന്ത്രി പ്രതിപക്ഷാംഗങ്ങളോട് കയര്‍ത്തുവെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ നടപടിക്രമങ്ങള്‍ നടക്കുമ്പോഴായിരുന്നില്ല താന്‍ നടുത്തളത്തിലിറങ്ങിയതെന്നും പ്രതിപക്ഷ നേതാവ് കള്ളം പറയുകയാണെന്നും പിണറായി പറഞ്ഞു.

 പ്ലക്കാര്‍ഡുമായി അംഗങ്ങള്‍

പ്ലക്കാര്‍ഡുമായി അംഗങ്ങള്‍

പ്ലക്കാര്‍ഡുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റം ഉണ്ടായതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡികളുമായി ഭരണപക്ഷത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിക്ഷം സഭ ബഹിഷ്‌കരിച്ചു.

 സംഘപരിവാറിനെതിരെ പ്രതികരിക്കാനറിയാം

സംഘപരിവാറിനെതിരെ പ്രതികരിക്കാനറിയാം

സംഘപരിവാറുമായി സമരസപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷമെന്ന് പിണറായി ആരോപിച്ചു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ പ്രതികരിക്കുന്നതിന് പിണറായി യുടെ ഉപദേശം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+