എംഎം മണിയുടെ വിവാദ പരാമര്‍ശം നിയമസഭയില്‍ 'കത്തുന്നു'; പ്രതിപക്ഷ ബഹളം, രാജി ആവശ്യം ശക്തം!
തിരുവന്തപുരം: വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പരാമര്‍ശം നിയമസഭയെ പ്രക്ഷുബ്ദമാക്കി. മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ടാണ് നിയമസഭയില്‍ പ്രതിപക്ഷപ്രതിഷേധം അരങ്ങേറിയത്. പ്‌ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
മന്ത്രി മണി നടത്തിയ പരാമര്‍ശം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയതിന് ശേഷമാണ് ബഹളം ആരംഭിച്ചത്.

സ്പീക്കര്‍
ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. ചോദ്യോത്തരവേള നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അടിയന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

പ്രതിപക്ഷം
ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് കേള്‍ക്കാന്‍ തയ്യാറാകാതെ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുകയായിരുന്നു.

രമേശ് ചെന്നിത്തല
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യോത്തരവേള റദ്ദ് ചെയ്ത് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്നവാശ്യപ്പെട്ടു. എന്നാല്‍ ഇതിന് സ്പീക്കര്‍ സമ്മതിച്ചില്ല.

പ്രതിഷേധം അവസാനിപ്പിച്ചു
ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications