കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പിറവി ദിനത്തില്‍ സമരം; നാടുനീളെ പ്രതിഷേധവുമായി പ്രതിപക്ഷം... മുഖ്യമന്ത്രി രാജിവയ്ക്കണം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് സര്‍ക്കാരിനെതിരെ സമരം ശക്തമാക്കി പ്രതിപക്ഷം. യുഡിഎഫും ബിജെപിയും വിവിധ സമര പരിപാടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഫ് സംസ്ഥാനത്ത് വഞ്ചനാ ദിനം ആചരിക്കുകയാണ്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഡ് തലത്തില്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ വാര്‍ഡിലും പത്ത് പേരെ പങ്കെടുപ്പിച്ചാണ് സത്യഗ്രഹ സമരം.

15

സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുക്കും. കോട്ടയത്തെ സത്യഗ്രഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് തൊടുപുഴയില്‍ സമരത്തിന്റെ ഭാഗമാകും. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ സമരത്തില്‍ പങ്കെടുക്കും.

ബിജെപി ഇന്ന് സമര ശൃംഖല സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ സമരം. രാവിലെ 11 മണിക്കാണ് സമര ശൃംഖല തുടങ്ങുക. ദേശീയ-സംസ്ഥാന പാതകളില്‍ 50 മീറ്റര്‍ അകലത്തില്‍ 5 പേര്‍ വീതം ശൃംഖല തീര്‍ക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് സമരത്തില്‍ പങ്കെടുക്കും. ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി എണറാകുളത്തും പികെ കൃഷ്ണദാസ് കാസര്‍ഗോഡും സമരത്തില്‍ പങ്കെടുക്കും.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ അറസ്റ്റിലായതോടെയാണ് പിണറായി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്. സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ രാജിയുടെ ആവശ്യമില്ലെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാജി വയ്ക്കുന്നത് ക്ഷീണമുണ്ടാക്കുമെന്നും സിപിഎം വിലയിരുത്തുന്നു. ആദ്യമായിട്ടാണ് ഇത്രയും ഗൗരവതരമായ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ഇനിയും പ്രമുഖര്‍ കേസില്‍ പിടിയിലാകുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

English summary
Opposition Protest Starts on Kerala Piravi Day demands Chief Minister Resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X