കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്ലിനിലും വിധി വരാനിരിക്കുന്നു: ശിവന്‍കുട്ടി രാജിവെക്കാത്തതിന് പിന്നില്‍ മറ്റ് ലക്ഷ്യം: പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷം. കഴിഞ്ഞ ദിവസം വിഷയത്തില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ പ്രതിഷേധമായിരുന്നു പ്രതിപക്ഷം സംഘടിപ്പിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ വിട്ടിറങ്ങിയ പ്രതിപക്ഷം സഭയ്ക്ക് പുറത്തും പ്രതിഷേധിച്ചു. സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും ചെയ്തു.

വ്യാഴാഴ്ച കോണ്‍ഗ്രസ് ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തും. വരും ദിവസങ്ങളില്‍ യുഡിഎഫ് നേതൃത്വത്തിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി രാജിവെക്കേണ്ടെന്ന തീരുമാനമാണ് സിപിഎം എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ രാജി ഉടന്‍ ഉണ്ടാവുമെന്ന പ്രതീക്ഷയൊന്നും യുഡിഎഫിനില്ല. എന്നാല്‍ ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മന്ത്രിയെന്നത് പരമാവധി തുറന്ന് കാട്ടുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യം.

pinarayi-vijayan

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
V Sivankutty about the education system in Kerala

വിചാരണ നേരിടേണ്ടി വരുമ്പോഴും മന്ത്രി രാജിവെക്കേണ്ടതില്ലെന്ന സിപിഎം തീരുമാനത്തിന് പിന്നില്‍ മറ്റ് ചില ലക്ഷ്യങ്ങള്‍ ഉണ്ടെന്നും പ്രതിപക്ഷം വിലയിരുത്തുന്നു. ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിചാരണ പോലും നേരിടാതെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ നില്‍ക്കുകയാണ്. ഇതിൽ മുഖ്യമന്ത്രി വിചാരണ നേരിടണമെന്നാണ് വിധിവരുന്നതെങ്കിൽ ശിവന്‍കുട്ടിയുടെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് മുഖ്യമന്ത്രിയുടെ കാര്യത്തിലും സ്വീകരിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

English summary
Opposition says there are other motives behind v sivankutty not resigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X