ഇനിയും വിവാദ എപ്പിസോഡുകൾ പ്രതിപക്ഷം ആവർത്തിക്കരുത്;വിസി നിമയന വിവാദത്തിൽ ആർ ബിന്ദു
തിരുവനന്തപുരം; കണ്ണൂർ വിസി പുനർനിയമനം ശരിവെച്ച ഹൈക്കോടതി വിധിയോടെ യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളിൽ കഴമ്പില്ല എന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിസിയുടെ പുനർനിയമനം വിവാദമാക്കിയത് പ്രതിപക്ഷത്തിന്റെ നാടകമായിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാം കൈകോർക്കേണ്ട ദൗത്യമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈ സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. അതിനെ ഇകഴ്ത്തുന്ന പരിശ്രമങ്ങൾ നമ്മുടെ കുട്ടികളുടെ ഭാവി കരുതിയെങ്കിലും ഒഴിവാക്കണം.കക്ഷിരാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇനിയും വിവാദ എപ്പിസോഡുകൾ ആവർത്തിക്കരുതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കണ്ണൂർ സർവ്വകലാശാലാ വി.സി. നിയമനത്തിനെതിരെ ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ക്വോ വാറണ്ടോ ഹർജി തള്ളിക്കൊണ്ട് നേരത്തേ സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ നല്ലിയ അപ്പീലും ഇന്ന് തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സിൻ ബെഞ്ചു കൂടി തള്ളിയതോടെ യു.ഡി.എഫ് ഉയർത്തിയ ആരോപണങ്ങളിൽ കഴമ്പില്ല എന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരേ ലോകായുക്തയിൽ രമേശ് ചെന്നിത്തല നൽകിയ ഹർജിയും നേരത്തേ തള്ളുകയുണ്ടായി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പർവ്വതീകരിച്ച് ആവർത്തിക്കുക എന്ന യു.ഡി. എഫിന്റെ ഗീബൽസിയൻ തന്ത്രങ്ങൾ ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയ നേതാക്കളെ താക്കോൽസ്ഥാനങ്ങളിൽ നിയമിച്ച് അക്കാദമിക് സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിച്ചിട്ടുള്ളത് യുഡിഎഫാണ്. മാത്രവുമല്ല, ബിജെപിയ്ക്ക് മുൻ വൈസ് ചാൻസലർമാരെ നേതാക്കളായി സംഭാവനചെയ്യുന്ന സത്കർമ്മവും അവരുടേതാണ്!
ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ലോകായുക്തയും, തുടർന്നിപ്പോൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലറുടെ നിയമനത്തിൽ ഒരു അപാകതയുമില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ, യുഡിഎഫ് നേതൃത്വത്തോടുള്ള എന്റെ അഭ്യർത്ഥന ഇതാണ്: കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാം കൈകോർക്കേണ്ട ദൗത്യമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈ സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. അതിനെ ഇകഴ്ത്തുന്ന പരിശ്രമങ്ങൾ നമ്മുടെ കുട്ടികളുടെ ഭാവി കരുതിയെങ്കിലും ഒഴിവാക്കണം.
കക്ഷിരാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇനിയും വിവാദ എപ്പിസോഡുകൾ ആവർത്തിക്കരുത്.












Click it and Unblock the Notifications