കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മുണ്ടുടുത്ത മോദി തന്നെ.. മോദിയെ പോലെ തന്നെ സഭയെ മാനിക്കുന്നില്ലെന്ന് പ്രതിപക്ഷം

  • By Desk
Google Oneindia Malayalam News

എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ തന്നെയാണെന്ന് ആക്ഷപവുമായി പ്രതിപക്ഷം. പരസ്യത്തിന് വന്‍ തുക ചെലവഴിച്ച് മോദി സര്‍ക്കാരിനോട് കെടപിടിക്കുന്ന മത്സരം കാഴ്ചവെച്ചതിന് പിന്നാലെ മോദിയെ പോലെ സഭയില്‍ പങ്കെടുക്കാതെ പിണറായിയും ഉലകം ചുറ്റുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭാ സമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി വിട്ട് നില്‍ക്കുന്നതിനെതിരെ വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്.

pinarayi

കേരളത്തില്‍ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയും പോലീസ് നോക്കുകുത്തികളാവുകയും നിയമം കൈയ്യിലെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതിന് മറുപടി പറയേണ്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ എവിടെയാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യം. സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി മൂന്ന് ദിവസമായി സഭയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കേണ്ടുന്നതിനാലാണ് മുഖ്യമന്ത്രി സഭയില്‍ വരാതിരിക്കുന്നതെന്നും അദ്ദേഹം സഭയെ മാനിക്കുന്ന വ്യക്തിയാണെന്നും സ്പീക്കര്‍ പറഞ്ഞു. പക്ഷെ പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. പാര്‍ട്ടി സമ്മേളനത്തെക്കാളും യോഗങ്ങളേക്കാളും പ്രധാന്യം സഭയ്ക്ക് ഇല്ലേയെന്ന് പ്രതിപക്ഷം ചോദിച്ചു. പാര്‍ലമെന്‍റില്‍ എത്താത്ത മോദിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി സ്വന്തം കാര്യം വരുമ്പോള്‍ എന്തുകൊണ്ടാണ് സഭയെ മാനിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചോദിച്ചു.

അതേസമയം സഭയെ മാനിക്കുന്ന വ്യക്തി തന്നെയാണ് മുഖ്യമന്ത്രി പിണറായിയെന്നും ഏറ്റവും കൂടുതല്‍ സമയം നിയമസഭയില്‍ ചിലവഴിച്ചിട്ടുള്ള വ്യക്തി മുഖ്യമന്ത്രി പിണറായി തന്നെയാണെന്നും അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തിരുമാനിച്ചത് പാര്‍ട്ടിയാണെന്നും അതുകൊണ്ട് പാര്‍ട്ടി വിട്ടൊരു കളി അദ്ദേഹത്തിന് ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.

English summary
opposition starts protest against pinarayis continuous absence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X