Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാരിന് കുരുക്ക് മുറുകും; ലോകായുക്ത ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തം; നാളെ ഗവര്‍ണറിന് മുന്നിൽ

സർക്കാരിന് കുരുക്ക് മുറുകും; ലോകായുക്ത ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തം; നാളെ ഗവര്‍ണറിന് മുന്നിൽ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിക്ക് എതിരായി പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ തീരുമാനിച്ചു. ഓര്‍ഡിനന്‍സിൽ ഒപ്പ് വയ്ക്കരുതെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഇതിനായി യു ഡി എഫ് പ്രതിനിധികൾ ഗവര്‍ണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലാണ് ഗവര്‍ണറെ കാണുക. ഇതിനായി നാളെ രാവിലെ 11:30- നാണ് യു ഡി എഫ് പ്രതിനിധികൾ രാജ്ഭവൻ സന്ദര്‍ശിച്ച് ഗവര്‍ണറെ കാണും. അതേസമയം, ചെന്നിത്തലയ്ക്ക് പുറമെ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരും ഗവര്‍ണറെ കാണുന്ന സംഘത്തിൽ ഉണ്ടാകും.

congress

എന്നാൽ, ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങൾ രംഗത്ത് എത്തിയിരുന്നു. നിയമ വിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷ നേതാവ് വിഡി സതീശനും , ഉമ്മൻ ചാണ്ടിയും വിഷത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ നേരിൽ കണ്ട് ആവശ്യം ഉന്നയിക്കാൻ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.

അതേസമയം, ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരുന്നു. സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചെന്ന് ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ.ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമ ഭേദഗതിക്കുള്ള തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്ന് ഉറപ്പാണ്. അതു ഭയന്നാണ് നിയമ സഭ കൂടുന്നതിന് പോലും കാത്തുനിൽക്കാതെ ഭേദഗതി ഓർഡിനൻസ് നീക്കമെന്നും ചെന്നിത്തല പറഞ്ഞു.

ഇത് നിയമ പ്രശ്നത്തിലേക്ക് വഴിവയ്ക്കും. ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടത് . ലോകായുക്തയുടെ അധികാരം കവർന്നുകൊണ്ടുള്ള ഈ ഓർഡിനൻസിൽ ​ഗവർണർ ഒപ്പിടരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.ഇടത് മുന്നണി അറിയാതെ ആണ് തീരുമാനം എന്നാണ് വിശ്വാസം. ഏത് മുൻ ജഡ്ജിയെയും നിയമിക്കാമെന്നും പുതിയ ഓർഡിനൻസ് പറയുന്നു.

ഈ വിഷയത്തിൽ സിപിഎം മറുപടി പറയണം. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനുള്ള ഓർഡിനൻസ് കൊണ്ടു വന്നു. എന്നാൽ, ഇക്കാര്യം മന്ത്രിസഭാ തീരുമാനത്തെക്കുറിച്ചുള്ള വാർത്താക്കുറിപ്പിലും ഉൾപ്പെടുത്തിയില്ല. അടുത്ത മാസം നിയമസഭ ചേരാനിരിക്കെ മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്രയും സുപ്രധാന കാര്യം ഓർഡിനൻസ് ഇറക്കാൻ എങ്ങനെ ധൈര്യം വന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

എന്നാൽ, വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത് ഇങ്ങനെ, ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്താനുള്ള നീക്കം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ലോകായുക്തയിൽ അപ്പീൽ അധികാരമില്ലാത്തത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണ്. ഇത് അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഓർഡിനൻസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.

അപ്പീലില്ലാത്തതാണ് നിലവിലെ ലോകായുക്ത നിയമത്തിലെ പ്രശ്നം. ലോകായുക്തയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ ബിന്ദുവിനും എതിരെയുള്ള പരാതികളുമായി നിയമഭേദഗതിക്ക് ബന്ധം ഇല്ലെന്നും നിയമ വിരുദ്ദമായി സർക്കാർ ചെയ്തിട്ടില്ലെന്നുമാണ് കോടിയേരിയുടെ പ്രതികരിച്ചിരുന്നു.

എന്നാൽ, ഈ ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി നിയമമന്ത്രി പി രാജീവ് രംഗത്ത് എത്തിയിരുന്നു. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നുമാണ് നിയമമന്ത്രിയുടെ അറിയിച്ചത്. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടതെന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടന്‍ ചേരാത്തതുകൊണ്ടാണ് ഓര്‍ഡിനന്‍സാക്കിയത്. മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണ് ഓര്‍ഡിനന്‍സെന്നും പി രാജീവ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+