സലീംരാജിന്റെ തട്ടിപ്പില്‍ സഭയില്‍ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: സലീം രാജിന്റെ ഭൂമി തട്ടിപ്പ് കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സലീം രാജിന്റെ കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ എടുക്കുന്ന നിലപാട് ദുരൂഹമാണെന്നാണ് കോടിയേരി പറഞ്ഞത്.

കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവക്കാനില്ലെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്കി. അന്വേഷണം സുതാര്യമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതോടെയാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
സലീം രാജിന്റെ കേസില്‍ കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പോലും സര്‍ക്കാര്‍ അട്ടിമറിച്ചതായി കോടിയേരി ആരോപിച്ചു. സലീം രാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാനും മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി ആവശ്യപ്പെട്ടു. പക്ഷെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്ന് കോടിയരി ആരോപിച്ചു. മുഖ്യമന്ത്രിയുമായുള്ള ബന്ധമാണ് സലീം രാജിന് തട്ടിപ്പ് നടത്താന്‍ സഹായകമായതെന്നും ഇത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് തട്ടിപ്പാണെന്നും കോടിയേരി പറഞ്ഞു.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications